

തിരുവാണിയൂർ ഗ്രാമ പഞ്ചായത്തിലെ കക്കാട് മാമല ശ്രീനാരായണ എൽ പി സ്കൂളിലേക്ക് ബെന്നി ബഹനാൻ എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് എം പി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ബസ് വാങ്ങുന്നതിന് ഇരുപത് ലക്ഷം രൂപയാണ് എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചത്. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർക്കായിരുന്നു പദ്ധതി നിർവ്വഹണ ചുമതല. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി അലക്സ്, ബ്ലോക്ക്പഞ്ചായത്തംഗം ഓമന നന്ദകുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ദൂ രാഘവൻ, വാർഡ് മെമ്പർ അഡ്വക്കറ്റ് ബിജു വി ജോൺ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ.റ്റി സുരേഷ്, എബിൻ വർഗീസ്, മനു എം എൻ, ഷൈനി ജോയ്, ജിബു ജേക്കബ്, സിന്ധു കൃഷ്ണകുമാർ, സ്കൂൾ മാനേജർ കെ കെ അശോകൻ, എസ് എൻ ഡി പി ശാഖാ സെക്രട്ടറി രമേശൻ മോളത്ത്, പിടിഎ പ്രസിഡണ്ട് സൗമ്യ മണിക്കുട്ടൻ, വിജു പാലാൽ, പ്രിൻസ് സി. മാത്യു എന്നിവർ സന്നിഹിതരായിരുന്നു.

