പുത്തൻകുരിശിൽ വൻ തീപിടുത്തം.ഫയർഫോഴ്സെത്തി തീ അണച്ചു.


പുത്തൻകുരിശ് വട്ടക്കുഴി പാലത്തിന് സമീപം തീപിടിച്ചു.2 ഏക്കറോളം വരുന്ന പാടശേഖരത്തെ ഉണങ്ങിയ പുല്ലിനും അടിക്കാടിനുമാണ് തിങ്കളാഴ്ച്ച ഉച്ചയോടെ തീ പിടിച്ചത്.. സമീപത്തുള്ള വീടുകളിലേക്ക് തീ പടരുന്ന അവസ്ഥയായപ്പോൾ നാട്ടുകാർ വൈകിട്ട് 6 മണിയോടെ അഗ്നി രക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.വാഹനം എത്തിച്ചേരാൻ ഗതാഗത സൗകര്യമില്ലാത്തതിനാൽ ജലാശയങ്ങളിൽ പൊങ്ങി കിടന്ന് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ ഫ്ളോട്ട് പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീ അണച്ചു.കരിമ്പ് പോലെ ഒരാൾ ഉയരമുള്ള പുല്ലിനാണ് തീ പിടിച്ചത്.ഈ മാസം രണ്ടാം തവണയാണ് ഇവിടെ തീ പിടിക്കുന്നത്.പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാർ ,സിനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ എ.ആർ.ജയരാജ് എന്നിവരുടെ നേതൃതത്തിൽ സേനാംഗങ്ങളായ പി.ആർ.ഉണ്ണിക്കൃഷ്ണനൻ, എം.എസ്.മിഥുൻ, വി.ജി.വിജിത്ത് കുമാർ, സജജു മോഹൻ എന്നിവർ ചേർന്നാണ് തീ അണച്ചത്.