സുബിയുടെ മരണം വിശ്വസിക്കാനാവതെ സനിമാലോകം


ചടുലമായ ഹാസ്യ അവതരണത്തിലൂടെ മലയാളികളെ ചിരിപ്പിച്ച സുബി സുരേഷിന്റെ ദേഹവിയോഗത്തിൽ വിശ്വസിക്കാനാവാതെ സിനിമാലോകം.ജീവിതകഷ്ടപ്പാടുകളിലൂടെ ടെലിവിഷൻ കോമഡി സ്ക്രീനിലൂടെ രംഗത്ത് വന്ന സുബിയുടെ മരണവാർത്ത ഞെട്ടലോടെയാണ് ഏവരും ശ്രവിച്ചത്.തികച്ചും അപ്രതീക്ഷിതമായ സംഭവമെന്നാണ് ചലചിത്ര-കോമഡി മേഖലയിലെ പ്രമുഖർ ഈ വാർത്തയിലൂടെ പ്രതികരിച്ചത്.41 വയസ്സുമാത്രമുള്ളപ്പോൾ അകാലത്തിൽ വട്ടുപിരിഞ്ഞ സുബിയെന്ന അസാധാരണകലാകാരിയുടെ മരണം തീരാനഷ്ടമെന്നാണ് നടൻ ജയറാം പ്രതികരിച്ചത്.സൂര്യാടിവിയിലെ കുട്ടിപ്പട്ടാളവും ഏഷ്യാനെറ്റിലെ സനിമാല എന്നീപ്രോഗ്രാമുകളുമായിരുന്നു സുബിയുടെ കലാജീവിതത്തിലെ വഴിത്തിരിവ്.കുടുംബ ബന്ധങ്ങൾക്ക് വലിയവിലകല്പിച്ചിരുന്ന സുബി വലിയ അദ്വാനിയായിരുന്നു.കരൾ-ഹൃദയസംബന്ധമായ അസുഖത്തെതുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയവെ ബുധനാഴ്ച്ച രാവിലെ (22.02.2023) 10 മണിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 15 ദിവസമായി ആശുപത്രിയിൽ കഴിഞ്ഞിട്ടും തന്റെ ബുദ്ധിമുട്ടുകൾ ആരെയും സുബി അറിയിച്ചരുന്നില്ല.