KERALA
യുവതിയുടെ കൈവിരലിൽ മോതിരം കടുങ്ങി,രക്ഷകരായ് പട്ടിമറ്റം അഗ്നി രക്ഷാ സേന
കൈ വിരലിൽ 3 മോതിരങ്ങൾ അണിഞ്ഞിരന്നെങ്കിലും ഇന്ന് രാവിലെ കൈവിരലുകൾ വീർത്ത് വേദനിക്കുന്ന അവസ്ഥയിലായിരുന്നു.


കൊച്ചി:മൂന്ന് കൈവിരലുകളിൽ സ്വർണ്ണ മോതിരം ധരിച്ച ശേഷം നീരുവന്ന് വീർത്ത രീതിയിൽ മോതിരം ഊരാനാകാതെ യുവതി അഗ്നി രക്ഷാ നിലയത്തിൽ സഹപ്രവർത്തകയോടൊപ്പം നേരിട്ട് എത്തുകയായിരുന്നു. കൈ വിരലിൽ 3 മോതിരങ്ങൾ അണിഞ്ഞിരന്നെങ്കിലും ഇന്ന് രാവിലെ കൈവിരലുകൾ വീർത്ത് വേദനിക്കുന്ന അവസ്ഥയിലായിരുന്നു.പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ ദീപേഷ് ദിവാകരൻ, എം.എസ്.മിഥുൻ എന്നിവർ നൂൽ ഉപയോഗിച്ച് മോതിരങ്ങൾ സുരക്ഷിതമായി ഊരിയെടുത്ത് അനു ഫിലിപ്പിനെ ഏൽപ്പിച്ചു.തുടർന്ന് അനു സന്തോഷത്തോടെ കമ്പനിയിലേക്ക് ജോലിക്കായി പുറപ്പെട്ടു. മോതിരങ്ങൾ കൈവിരലിൽ കുടുങ്ങിയാൽ സ്വന്തമായി നീക്കം ചെയ്യാൻ ശ്രമിക്കാതെ ഉടനെ പ്രദേശത്തുള്ള അഗ്നി രക്ഷാ നിലയത്തിൽ എത്തിച്ചാൽ പരിക്കേൽക്കാതെ മോതിരം നീക്കം ചെയ്യാൻ സാധിക്കും.