KERALA

അലുവ ശിവരാത്രി- സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി

ശിവരാത്രിയോടനുബന്ധിച്ച് തിരക്കിൽപ്പെട്ട് അനിഷ്ടസംഭവങ്ങളും മറ്റും ഒഴിവാക്കുന്നതിനും, ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, താഴെ പറയുന്ന ക്രമീകരണങ്ങളാണ് ഉരുക്കിയിട്ടുള്ളത്.

  1. മണപ്പുറത്തുള്ള അമ്പലത്തിൽ നിന്നും, 50 മീറ്റർ ചുറ്റളവിൽ യാതൊരുവിധ വഴിയോരകച്ചവടങ്ങളും അനുവദിക്കുന്നതല്ല.
  2. കുളിക്കടവിലും, പുഴയിലും, ലൈഫ് ബാഗ് ഉൾപ്പെടെ പോലീസ്, ഫയർ ഫോഴ്സ് ബോട്ടുകൾ പട്രോളിംങ് നടത്തുന്നതാണ്.
  3. ആവശ്യത്തിനുള്ള ആംബുലൻസ് സർവ്വീസ്, മെഡിക്കൽ ഓഫീസേഴ്സിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ്.
  4. മോഷ്ടാക്കളേയും, റൗഡികളേയും മറ്റും നിരീക്ഷിക്കുന്നതിനായി സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളതാണ്.
  5. ആലുവ റെയിൽവെ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന്, പ്രത്യേകമായി പോലീസ് പാർട്ടിയെ വിന്യസിക്കുന്നതാണ്.
  6. പ്രധാനപ്പെട്ട ജംങ്ങ്ഷനുകളിലും, തിരക്കുള്ള സ്ഥലങ്ങളിലും, സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കുന്നതിനായി സി സി ടി വി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതും, ആയത് മുഴുവൻ സമയം നിരീക്ഷിക്കുന്നതുമാണ്. കൂടാതെ സദാസമയവും, ജാഗരൂകരായ പോലീസ് ഉദ്യോഗസ്ഥർ വാച്ച് ടവറുകളിൽ നിലയുറപ്പിച്ചിട്ടുള്ളതാണ് .
  7. നടപ്പാലത്തിലൂടെ ശിവരാത്രി മണപ്പുറത്തേയ്ക്ക് പോകുന്ന ഭക്തജനങ്ങൾ അമിതമായ തിരക്ക് ഒഴിവാക്കുന്നതിനായി, ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതാണ്.
  8. 18.02.2023 തീയതി രാത്രി 10.00 മണി മുതൽ തിരക്ക് കുറയുന്നതുവരെ നടപ്പാലത്തിലേക്കുള്ള പ്രവേശനം മുനിസിപ്പൽ പാർക്ക് റോഡ് വഴിയായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button