KERALA
മാരുതി കാർ തലകീഴായി മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു




പട്ടിമറ്റം ഡബിൾ പാലം മുബാറക്ക് ജംഗഷന് സമീപം പി.പി റോഡിൽ പെരുമ്പാവൂരിൽ നിന്നും പട്ടിമറ്റത്തേക്ക് പോവുകയായിരുന്ന മാരുതി എ-സ്റ്റാർ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴയായി മറിഞ‍്ഞു. ഇന്ന് വൈകിട്ട് 3.15 നാണ് സംഭവം.
ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ കെ.കെ.ശ്യാംജി, ദീപേഷ് ദിവാകരൻ, വി.വൈ ഷമീർ, പി.ആർ.ഉണ്ണികൃഷ്ണൻ, എസ്.വിഷ്ണു, റെജുമോൻ, എം.വി.വിൽ സൺ ,ആർ .വിജയരാജ്, നിതിൻ ദിലീപ് എന്നിവരും നാട്ടുകാരും ചേർന്ന് കാർ റോഡിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് നീക്കം ചെയ്തു.
കോലഞ്ചേരി സ്വദേശിയായ മാത്യുവിന്റേതാണ് കാർ . അപകടത്തിൽപ്പെട്ട ഉടനെ ഡ്രൈവർ കാറിൽ നിന്നും പുറത്തിറങ്ങി ഓട്ടോയിൽ കയറി പോവുകായായിരുന്നു.