കോലഞ്ചേരിയിൽ ആളില്ലാത്ത വീട്ടിൽ മോഷണ ശ്രമം






കോലഞ്ചേരിയിൽ ആളില്ലാത്ത വീട്ടിൽ മോഷണശ്രമം.കോടതിയ്ക്ക് സമീപം പുതുശ്ശേരിയിൽ പ പി വർഗ്ഗീസിന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രിയിൽ വീട് കുത്തിതുറന്ന് മോഷണശ്രമം നടന്നത്. ആൾതാമസമില്ലാത്തതിനാൽ മോഷ്ടാവിന് ഒന്നും ലഭിച്ചില്ല.കഴിഞ്ഞ രാത്രിയിലാണ് സംഭവം.
വീടിന്റെ മുൻഭാഗത്തെ വാതിൽ പിക്കാസ് ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഇന്ന് രാവിലെ വീട്ട് ജോലിക്കാരി വീട് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് മോഷണ ശ്രമം ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ പുത്തൻകുരിശ് പോലീസിൽ അറിയക്കുകയും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിയ്ക്കുകയും ചെയ്തു.
ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവി രണ്ടെണ്ണം നശിപ്പിച്ചിട്ടുണ്ട്.
വർഗ്ഗീസും ഭാര്യയും കഴിഞ്ഞ ഒരു മാസമായി അമേരക്കിയിലുള്ള മകനോടൊപ്പമാണ് താമസം. ഇത് രണ്ടാം തവണയാണ് ഇവിടെ മോഷണശ്രമം നടക്കുന്നത്.വിലപിടിപ്പുള്ള യാതൊരു വസ്തുവും വീട്ടിൽ സൂക്ഷിയ്ക്കാത്തിനാൽ കാര്യമായ നഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും വീട്ടുകാർ പറഞ്ഞു.



