കുപ്രസിദ്ധ വാഹന മോഷ്ടാവ് പിടിയിൽ






പുത്തൻകരിശിലുള്ള വർക്ഷോപ്പിൽ പണിക്കായി ഇട്ടിരുന്ന കാർ മോഷണക്കോസിൽ കുപ്രസിദ്ധ വാഹന മോഷ്ടാവ് പിടിയിൽ പാലാ ഏഴാച്ചേരി കന്നേൽ വീട്ടിൽ വിഷ്ണു പ്രശാന്ത് (33) പുത്തൻകുരിശ് പോലിസിൻ്റെ സമയോജിതമായ ഇടപെടൽ മൂലം അറസ്റ്റിലായത്.കഴിഞ്ഞ മൂന്നാം തീയതി വൈകീട്ട് 5 മണിയോടെയാണ് ഇയാൾ കാർ മോഷ്ടിച്ചത്.ഈ കാറുമായിഇയാൾ കാറിൽ തൃശൂർ ഭാഗങ്ങളിൽ സഞ്ചരിക്കുകയായിരുന്നു.


റൂറൽ എസ്പി വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം പുത്തൻകുരിശ് ഡിവൈഎസ്പി ഷാജൻ വി ടിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പുത്തൻകുരിശ് ഇൻസ്പെക്ടർ ജയപ്രസാദ് കെ പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
അന്വേഷണ സംഘത്തിൽ പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിനോയി കെ ജി, സബ് ഇൻസ്പെക്ടർ ശശിധരൻ ജി, സജീവ് സി ഒ, എഎസ്ഐ മാരായ ബിജു ജോൺ , മനോജ് കുമാർ കെ ആർ, എസ് സി പി ഒ ചന്ദ്രബോസ് ബി, സിപിഒ അജ്മൽ എന്നിവരാണ് ഉണ്ടായിരുന്നത്.


ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ കാറിൽ കയറി രക്ഷപെട്ട പ്രതിയെ സാഹസികമായാണ് കീഴടക്കിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് കാർ കസ്റ്റഡിയിൽ എടുത്തു. പ്രതിയെ അന്വേഷണം നടത്തി കോലഞ്ചേരി കോടതിയിൽ ഹാജരാക്കി.റിമാന്റ് ചെയ്തു.
ഇയാൾ ചോറ്റാനിക്കര കടുത്തുരുത്തി, തൊട്ടപുഴ തൃശ്ശൂർ വിയ്യൂർ, കൊടകര, മലപ്പുറം പൊന്നാനി, കോട്ടയം ഗാന്ധിനഗർ, പാലാ, കിടങ്ങൂർ, രാമപുരം പിറവം. പാലക്കാട് ചെർപ്പുളശ്ശേരി, കൂത്താട്ടുകുളം, പൊൻകുന്നം, മരങ്ങാട്ടുപള്ളി. എറണാകുളം സെൻടൽ പോലീസ് സ്റ്റേഷൻ എന്നീ പോലീസ് സ്റ്റേഷനുകളിലെ കേസ്സുകളിലും പ്രതിയാണ്.

