CRIME
പെരുമ്പാവൂരിൽ നിന്നും രണ്ട് വിദ്യാർത്ഥിനികളെ കാണാതായി


പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2 വിദ്യാർത്ഥിനികളെ കാണ്മാനില്ലെന്ന് പരാതി. ക്ലാസ് കഴിഞ്ഞ് വീട്ടിൽ എത്തേണ്ട സമയമായിട്ടും ഇവർ വീടുകളിൽ എത്താതായതൊടെയാണ് അന്വേഷണം തുടങ്ങിയത്.
സ്കൂളിൽ പൊതുയോഗം ആയതിനാൽ ഉച്ചയ്ക്ക് 12 ന് സ്കൂൾ വിട്ടതാണ്. വൈകുന്നേരം ആയിട്ടും വീട്ടിലെത്താത്തതിനാൽ രക്ഷിതാക്കൾ പെരുമ്പാവൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.