KERALA
ഐ. എൻ. ടി. യു. സി എറണാകുളം ജില്ലാ സമ്മേളനം കൊടിമര ജാഥ പുറപ്പെട്ടു




ഐ. എൻ. ടി. യു. സി യുടെ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോലഞ്ചേരിയിൽ വച്ച് നടക്കുന്ന സമ്മേളനത്തിന്റെ കൊടിമര ജാഥ അങ്കമാലിയിൽ നിന്നും പുറപ്പെട്ടു.റോജി എം. ജോൺ എം. എൽ. എ കൊടിമര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ഐ.എൻ. ടി. യു. സി ജനറൽ സെക്രട്ടറി പി.ജെ.ജോയ് കൊടിമരം കൈമാറി. ഐ. എൻ. ടി. യു. സി റീജിനൽ പ്രസിഡന്റ് ഷാഗിൻ കണ്ടത്തിൽ അധ്യക്ഷത നിർവഹിച്ചു. ഐ. എൻ. ടി. യു. സി യുടെ ജില്ലാ ഭാരവാഹികളായ വി. ഇ.റഹീം, . ബാബു സാനി, എസ്.ബി ചന്ദ്രശേഖർ വാര്യർ എന്നിവരാണ് ജാഥ നയിക്കുന്നത്
പി.ടി. പോൾ സ്മൃതി മണ്ഡപത്തിൽ നിന്നും ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഐ. എൻ. ടി. യു. സി യുടെ കൊടിമരജാഥ പുറപ്പെട്ടത്.



