KERALA
നെല്ലാട് ഗാന്ധിഗ്രാം കോളനിയിൽ ബാഡ്മിൻ്റൺ കോർട്ടും ഓപ്പൺ സ്റ്റേഡിയവും ഒരുങ്ങി




കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ നെല്ലാട് ഗാന്ധിഗ്രാം കോളനിയിൽ ഓപ്പൺ സ്റ്റേഡിയം ഒരുങ്ങി. പട്ടികജാതി വികസന വകുപ്പിൽ നിന്ന് അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ പെടുത്തി അനുവദിച്ച 50 ലക്ഷം മുടക്കിയാണ് സ്റ്റേഡിയം പൂർത്തിയാക്കിയത്.സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം ശനിയാഴ്ച്ച വൈകീട്ട് 5.30ന് അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ എ.നിർവഹിക്കും.
കോളനിയുടെ അകത്തുള്ള ഒരേക്കർ സ്ഥലത്താണ് ഓപ്പൺ സ്റ്റേഡിയം, ബാഡ്മിൻ്റൺ കോർട്ട്, വാക്ക് വേ,ഓഫീസ് റൂം, ടോയ്ലറ്റ് എന്നിവയടക്കം നിർമ്മാണം പൂർത്തിയാക്കിയത്.28 മീ. നീളവും 15 മീറ്റർ വീതിയുമാണ് കോർട്ടിനുള്ളത്. നിർമ്മിതികേന്ദ്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പല വട്ടം മുടങ്ങി കിടന്ന പദ്ധതി പി വി.ശ്രീനിജിൻ എം.എൽ എ യുടെ ഇടപെടലിനെ തുടർന്നാണ് വേഗത്തിലായത്



