KERALA

ഡെങ്കിപ്പനിയിൽ അപൂർവ്വമായ പ്രതിഭാസം കണ്ടെത്തി കോലഞ്ചേരി മെഡിക്കൽ കോളേജ്

ഡെങ്കിപ്പനിയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോ​ഗിയിൽ അപൂർവ്വമായ രോ​ഗപ്രതിഭാസം കണ്ടെത്തി കോലഞ്ചേരി മെഡിക്കൽ കോളേജ്. രക്താർബുദം,മറ്റ് പലതരം അർബുദങ്ങളിൽ കാണുന്നതും എന്നാൽ ഡെങ്കിപ്പനിയിൽ വളരെ അപൂർവ്വമായി കാണാറുള്ളതുമായ എച്ച്എൽഎച്ച് സിൻട്രോം അഥവാ ഹീമാഫാ​ഗോ സൈറ്റിക്ലിംഫോ​ഗിസ്റ്റിയോ സൈറ്റോസിസ് എന്ന പ്രതിഭാസമാണ് 20 വയസ്സുള്ള രോ​ഗിയിൽകണ്ടെത്തിയത്.തക്കസമയത്ത് രോ​ഗത്തെ കണ്ടെത്തുവാൻ സാധിച്ചതിലൂടെ രോ​ഗിയുടെ ജീവൻ രക്ഷിയ്ക്കാനായതായി കോലഞ്ചേരി മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാ​ഗം ഫ്രോഫസറും മേധാവിയുമായ ഡോ.എബ്രഹാം ഇട്ടിയച്ചൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

സാധാരണഗതിയിൽ ഒ രാഴ്ച്‌ചയ്ക്കപ്പുറം ഡെങ്കിപ്പനിയി ൽ പനി നീണ്ടുനിൽക്കാറില്ല. എ ന്നാൽ ഒരാഴ്‌ച കഴിഞ്ഞിട്ടും പനി കഠിനമായി തുടർന്നതിനാൽ മറ്റ് പരിശോധനകൾക്ക് വിധേയമാ ക്കുകയും പല അവയവങ്ങളേ യും ഒരേ സമയത്ത് ബാധിക്കു ന്ന അതികഠിനമായ നീർക്കെട്ട് രോഗിക്ക് ഉള്ളതായി കണ്ടെത്തു കയുമുണ്ടായി. തുടർന്നുള്ള പരി ശോധനകളിൽ നിന്നാണ് രോഗി യ്ക്ക് എച്ച്എൽഎച്ച് സിൻ ഡോം ഹീമോഫാഗോസൈറ്റി ക്ലിം ഫോഹിസ്റ്റിയോസൈറ്റോ സിസ് (എച്ച്എൽഎച്ച്) എന്ന അ പൂർവതകളിൽ അപൂർവമായ ഡെങ്കിപ്പനിയുടെ ഒരു രോഗാവ സ്ഥയാണ് സംശയിക്കപ്പെട്ടത്. തുടർന്ന് മജ്ജ ഉൾപ്പെടെയുള്ളമറ്റു പരിശോധനകൾക്ക് വിധേയമാക്കുകയും പ്രസ്‌തുത സങ്കീ ർണത എച്ച്എൽഎച്ച് സിൻ ഡ്രോം ആണെന്ന് സ്ഥീതികരി ക്കുകയും ചെയ്തു.

100 ശതമാനം മരണം സംഭവി ച്ചേക്കാവുന്ന രോഗാവസ്ഥ തക്ക സമയത്ത് നിർണയിക്കപ്പെട്ട് ചി കിത്സ ആരംഭിച്ചതിനാൽ രോഗി അപകടനില തരണം ചെയ്ത‌്‌ സുഖം പ്രാപിച്ചുവരുന്നു. രോഗാ വസ്ഥയ്ക്ക് ആദ്യ പടിയായി കൊടുക്കുന്ന മരുന്ന് പ്രതികരി ച്ചില്ലെങ്കിൽ അടുത്തതായി ഇമ്യൂ ണോഗ്ലോബുലിൻ എന്ന വില യേറിയ മരുന്ന് കൊടുക്കുവാനാ യി തീരുമാനിച്ചിരുന്നു. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് രണ്ട ര ലക്ഷത്തോളം വിലവരുന്ന ഈ മരുന്ന് താങ്ങാവുന്നതിനും അ പ്പുറമായിരുന്നു. വിലയേറിയ മരു ന്നായ ഇമ്യൂണോഗ്ലോബുലിൻ്റെ ആവശ്യകത വരുന്ന പക്ഷം ആ രോഗ്യ മന്ത്രി വീണാ ജോർജ് സ ർക്കാരിൻ്റെ സഹായം ഉറപ്പ് നൽ

കിയിരുന്നു. ഈ മരുന്നും ആവശ്യമുള്ള മറ്റ് എല്ലാ സഹകരണ വും മന്ത്രി ഇടപ്പെട്ട് എറണാകു ളം ഗവൺമെന്റ് മെഡിക്കൽ കോ ളജിൽ സജീകരിക്കുകയുണ്ടാ യി. എന്നാൽ ആദ്യ പടിയായി കൊടുത്ത മരുന്നിനോടുതന്നെ രോഗി തൃപ്തികരമായി പ്രതിക രിച്ചതിനാൽ ഇമ്യൂണോഗ്ലോബു ലിൻ്റെ ആവശ്യം വന്നില്ല.

കോലഞ്ചേരി മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ വി ഭാഗം പ്രഫസറും മേധാവിയുമാ യ ഡോക്ടർ ഏബ്രഹാം ഇട്ടിയ ച്ചന്റെ കീഴിലാണ് രോഗം നിർണ കയുമുണ്ടായത്. ചികിത്സ ഘത്തിൽ ശിൽപാ പോൾ, എൽ ദോസ് സ്കറിയ, മിന്റു ജോൺ, അജു സജീവ്, സന്ദീപ് അലക് സ്, ജാസ്മ‌ിൻ ജവഹർ, എസ്. സുനീഷ്, ബിന്ദു മേരി ബോസ് എന്നിവർ പ്രധാന പങ്കുവഹിച്ചു. സോജൻ ഐപ്പ്, പ്രഫ. പി.എ. തോമസ്, ലാൽ ജോൺ എന്നിവ ർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button