പൂത്തൃക്ക, മീമ്പാറ പാൽ സൊസൈറ്റികളിൽ മോഷണം മൂന്ന് പേർ പിടിയിൽ; രണ്ട് പേർ പ്രായപൂർത്തിയാകാത്തവർ
നെല്ലാട് നിന്ന് ബൈക്ക് മോഷണക്കേസിലും കുന്നത്തുനാട് പോലീസ് ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്




പൂത്തൃക്ക, മീമ്പാറ പാൽ സൊസൈറ്റികളിൽ മോഷണം നടത്തിയ കേസിൽ രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. ഐക്കരനാട് കിങ്ങിണിമറ്റം പ്ലാപ്പിള്ളി വീട്ടിൽ ബേസിൽ സാജു (19) വും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പുത്തൻകുരിശ് പോലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ 25 ന് രാത്രി 12:30 ന് ആണ് പുത്തൃക്ക പാൽ സൊസൈറ്റിയിൽ നിന്നും 28000 രൂപയും ഒരു സ്കാനറും കളവുപോയത്. മെയ് 3 ന് ആണ് മിമ്പാറ സൊസൈറ്റിയിൽ നിന്ന് ലാപ് ടോപ് മോഷ്ടിച്ചത്. ഡി വൈ എസ് പി ടി.ബി.വിജയന്‍റെ നിർദ്ദേശപ്രകാരം പുത്തൻകുരിശ് ഇൻസ്പെക്ടർ ടി.ദിലീഷിന്‍റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് സംഭവവും നടത്തിയത് ഒരേ ആളുകൾ തന്നെയാണെന്ന് സ്ഥിരീകരിച്ചു.
സിസിടിവി കേന്ദ്രീകരിച്ചും ശാസ്ത്രീയവുമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്. മീമ്പാറയിലെ സൊസൈറ്റിൽ നിന്നും മോഷണം പോയ പണവും ലാപ് ടോപ്പും കണ്ടെടുത്തു.നെല്ലാട് നിന്ന് ബൈക്ക് മോഷണക്കേസിലും കുന്നത്തുനാട് പോലീസ് ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്തവർക്ക് എതിരെ ജുവനയിൽ കോടതിയിൽ പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണസംഘത്തിൽ എസ് ഐ മാരായ കെ.എസ്.ശ്രീദേവി, കെ.സജീവ്, ജി.ശശിധരൻ എ.എസ്.ഐ മാരായ ബിജു ജോൺ കെ.കെ.സുരേഷ് കുമാർ, എസ്.സി.സി.പി. ഒ രാമചന്ദ്രൻ, അഖിൽ എന്നിവരാണ് ഉണ്ടായിരുന്നത്.



