പട്ടിമറ്റത്ത് സ്ഥാപിച്ചിരിക്കുന്ന എ ഐ ക്യാമറയുടെ മുന്നിൽ കോൺഗ്രസ്സ് പ്രതിഷേധം




പിണറായി ഗവൺമെന്റിന്റെ ഇന്നത്തെ അവസ്ഥ കമിഴ്ന്നു വീണാൽ കാൽപ്പണമാണെന്നും, ഏത് രീതിയിലും ജനങ്ങളെ കൊള്ളയടിക്കുന്ന ഒരു ഗവൺമെന്റ് ആണ് കേരളം ഭരിക്കുന്നത് എന്നും പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പട്ടിമറ്റത്ത് സ്ഥാപിച്ചിരിക്കുന്ന എ ഐ ക്യാമറയുടെ മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ പറഞ്ഞു.
യുഡിഎഫ് ചെയർമാൻ സി പി ജോയ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ എം പി രാജൻ, എം ടി ജോയ്,ടി എച്ച് അബ്ദുൽ ജബ്ബാർ,കെ വി ആന്റണി,ബിനീഷ് പുല്യാട്ടിൽ, കെ കെ പ്രഭാകരൻ, സി കെ അയ്യപ്പൻ കുട്ടി,കെ ജി മന്മഥൻ, , കെഎം പരിത് പിള്ള, ബാബു സെയ്താലി,എ പി കുഞ്ഞിമുഹമ്മദ്, ഷൈജ അനില്‍, ജോളി ബേബി, പി എച്ച് അനൂപ്,അബ്ദുൽ അസീസ്, ജെയിംസ് പാറേക്കാട്ടിൽ, റഷീദ് കാച്ചാൻ കുഴി, തമ്പി കുര്യാക്കോസ്, ജോൺ പി തോമസ്,ജയൻ മാത്യു, സി എൻ വത്സലൻ പിള്ള, ടി ഓ പീറ്റർ ,ചാക്കോ പി മാണി തുടങ്ങിയവർ നേതൃത്വം നൽകി



