

പത്തനംതിട്ട: പമ്പാനദിയിൽ യുവാവ് മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയ സാനുവെന്ന യുവാവാണ് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്. അടിച്ചിപുഴ സ്വദേശിയാണ് സാനു. മാടമൺ പോസ്റ്റ് ഓഫീസ് പടിയിലാണ് സംഭവം നടന്നത്. ഏറെ നേരത്തെ തിരച്ചിലിനൊടിവിൽ മൃതദേഹം കണ്ടെത്തിയത് റാന്നിയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘമാണ്.



