KERALA
അട്ടപ്പാടിയില്‍ കാട്ടാനകൾ തമ്മില്‍ ഏറ്റുമുട്ടല്‍: കുട്ടിയാന ചരിഞ്ഞു




പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന ചരിഞ്ഞു.
പുതൂർ പഞ്ചായത്ത് ചാളയൂരിൽ ആദിവാസി ഊരിന് സമീപം ആണ് സംഭവം.
ഇന്ന് രാവിലെ ഊരിന് സമീപം എത്തിയ ആനകളെ നാട്ടുകാർ തുരത്തിയിരുന്നു.
എങ്കിലും ഊരിന് സമീപത്തേക്ക് വീണ്ടും എത്തിയ ആനകൾ തമ്മിൽ കൊമ്പ് കോർക്കുകയായിരുന്നു.
ചരിഞ്ഞ ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്കരിക്കും.



