പെരുമ്പാവൂരിൽ 5 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു
150 ലധികം കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതിൽ 142 ഓളം പേർക്കെതിരെ നടപടികൾ സ്വീകരിച്ചു.


പെരുമ്പാവൂരിന്റെ വിവിധ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ വ്യാപക പരിശോധനയിൽ 5 ലക്ഷം രൂപ വിലമതിക്കുന്ന 2000 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പെരുമ്പാവൂർ നഗരത്തിൽ നിന്ന് 3 ലക്ഷം രൂപയുടെ 1200 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും അല്ലപ്ര മേഖലയിൽ നിന്ന് 2 ലക്ഷം രൂപയുടെ 800 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും ആണ് എക്സൈസ് പിടികൂടിയത്. പെരുമ്പാവൂർ അങ്കമാലി ആലുവ കാലടി എക്സൈസ് സംഘ അംഗങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്.


എറണാകുളം ജില്ല അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ബി ടെന്നിമോന്റെ നിർദ്ദേശപ്രകാരം,പെരുമ്പാവൂർ എക്സൈസ് സി ഐ ബി സുമേഷ്, ആമുഖം ആലുവ റെയിഞ്ച് ഇൻസ്പെക്ടർ സജി, പെരുമ്പാവൂർ എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ആർ ജി മധുസൂദനൻ, കാലടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാഹുൽരാജ് തുടങ്ങിയവർ പരിശോധന സംഘത്തിന് നേതൃത്വം നൽകി.
150 ലധികം കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതിൽ 142 ഓളം പേർക്കെതിരെ നടപടികൾ സ്വീകരിച്ചു. 28400 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.