ബ്രഹ്മപുരത്ത് പ്രതിഷേധ പരമ്പര


കഴിഞ്ഞ പത്ത് ദിവസമായി കൊച്ചിയെ നീറ്റിക്കൊണ്ടിരിക്കുന്ന ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ അനാസ്ഥയ്ക്കെതിരെ ജനകീയ രോഷം കത്തുകയാണ്.കൊച്ചിയ ശ്വാസംമുടട്ടിച്ച് ജനങ്ങളെ ദുരിതക്കയത്തിലേയക്ക് തള്ളിയിട്ട നടപടിയിൽഡ പ്രതിഷേധിച്ചാണ് വിവിധ രാഷ്ട്രീയപാർട്ടികളുടെയും രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
ദ്രുതഗതിയിൽ ഇടപെടേണ്ടിയിരുന്ന അധികൃതർ തുടക്കത്തിലേ അലസത കാണിച്ചതാണ് ഇത്രയും ഭീകരമായ അവസ്ഥയിൽ കൊച്ചിയെ എത്തിച്ചതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.നിലവിൽ പ്ലാന്റിലേയ്ക്കുള്ള മാലിന്യ നീക്കം പ്രതിഷേധങ്ങളതുടർന്ന് നിർത്തി വച്ചിരിക്കുകയാണ്.


ആഗോളതലത്തിൽ കൊച്ചിയുടെ അവസ്ഥയെ തുറന്നുകാണിക്കാൻ ഹാഷ്ടാഗ് പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.ഇതുവരെ ആയിരത്തിലധികം പേരാണ് ആരേഗ്യപ്രശ്നങ്ങൾ കാരണം ചികിത്സ തേടിയിട്ടുള്ളത്.കഠിനമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീറി പുകഞ്ഞാണ് തീ മറ്റ്മേഖലകളിലേയ്ക്ക് വ്യാപിച്ചത്. നിലവിൽ ചതുപ്പായ പ്രദേശം ഒഴികെയുള്ള മേഖലകളിൽ തീയും പുകയും പൂർണമായി ശമിച്ചിട്ടുണ്ട്. ചതുപ്പിലെ പുക ശമിപ്പിക്കുന്നതിൽ ഇന്നു തന്നെ ഗണ്യമായ പുരോഗതി ഉണ്ടാകുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തൽ.