KERALA

കോലഞ്ചേരി മെഡിക്കൽ കോളേജ് ആതിഥേയം വഹിക്കും. അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ കേരള ഘടകം സമ്മേളനം കോലഞ്ചേരിയിൽ

അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ കേരള ഘടകം ഈ വർഷത്തെ പെരിഫറൽ മീറ്റ് “കാസി എം.ഒ.എസ്.സി 24′ എന്ന പേരിൽ എം.ഒ.എസ്.സി.മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കും.ഫെബ്രുവരി 10, 11 തീയതികളിലായി പത്താംമൈൽ പെറ്റ് റോസ് ഇവൻറ് സെൻററിലാണ് സമ്മേളനം നടക്കുക. സമ്മേളനത്തിൽ എ.എസ്.ഐ കേരള ഘടകം ചെയർമാൻ ഡോ.ശ്രീജയൻ മുഖ്യാതിഥിയും, സെക്രട്ടറി ഡോ.മധുമുരളി, ട്രഷറർ ഡോ.സുൽഫിക്കർ, മറ്റു ഭാരവാഹികൾ സന്നിഹിതരുമായിരിക്കും.സിന്തൈറ്റ് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് ജോയ്ൻറ് മാനേജിങ് ഡയറക്ടറുമായ അജു ജേക്കബ് സമ്മേളനത്തിൻറ ഉദ്ഘാടനം നിർവഹിക്കും.

സമ്മേളനത്തിൽ കേരളത്തിനകത്തും ദിവസങ്ങളിലായി പുറത്തുനിന്നുമുള്ള വിവിധ ഗവൺമെൻറ്, സ്വകാര്യ മെഡിക്കൽ കോളേജുകളിലേയും,
വിവിധ ആശുപത്രികളിലേയും 300-ൽ പരം ഡോക്ടർമാരും, പി.ജി വിദ്യാർത്ഥികളും പങ്കെടുക്കും. പ്രഗൽഭരായ ഡോക്ടർമാർ വിവിധ വിഷയങ്ങളെക്കുറിച്ചും, അതിനുതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയകളെക്കുറിച്ചുള്ള അറിവുകളും, ശാസ്ത്രപഠനങ്ങളും പങ്കുവയ്ക്കുകയും അവരുടെ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്യും.

അവരുടെ സാന്നിധ്യത്തിൽ വിവിധ മെഡിക്കൽ കോളേജുകളിലെ പി. ജി വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും, സെമിനാറുകളും, ഇ-പോസ്റ്റർ,പേപ്പർ പ്രസന്റേഷൻ, ക്വിസ് മത്സരങ്ങൾ എന്നിവയും 12 സെഷനുകളായി നടത്തപ്പെടുന്ന ഈ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓർഗനൈസിംഗ് സെക്രട്ടറിയും, സർജറി വിഭാഗം മേധാവിയുമായ ഡോ.വിജി പോൾ തോമസ്,ഡോ.സന്തോഷ് ബാലകൃഷ്ണൻ,മീഡിയ കൺവീനർ ലാൽ ജോൺ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button