കടമറ്റത്ത് സൗഹൃദങ്ങളുടെ കരസ്പർശം:മാതൃകയാക്കേണ്ടത് : അഞ്ചാമത്തെ ഭവനവും യാഥാർത്ഥ്യമായി
പകരം വയ്ക്കാനില്ലാത്ത സൗഹൃദം




കടമറ്റം സൗഹൃദ കൂട്ടായ്മയുടെ
സ്നേഹ ഭവനം ഭവന പദ്ധതിയുടെ ഭാഗമായി കടമറ്റം പെരുവും മുഴിയിൽ പണിതുകൊണ്ടിരുന്ന അഞ്ചാമത്തെ ഭവനത്തിന്റെ നിർമ്മാണവും സഫലമായി.ശനിയാഴ്ച വൈകിട്ട് ആറരയ്ക്ക് ശേഷം താക്കോൽദാന ചടങ്ങുകൾ നടക്കുന്നതോടെ ഈ കൂട്ടായ്മ ലോകത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടെ ചേർന്നവനെ ചേർത്ത് നിർത്തുന്ന സൗഹൃദ വലയമാണ് കടമറ്റത്തെ സൗഹൃദ കൂട്ടായ്മ. 2 വർഷവും 3 മാസവും കൊണ്ട് 5 വീടുകളുടെ പണി പൂർത്തീകരിച്ചു കൊടുക്കുവാൻ സാധിച്ചതാണ് സൗഹൃദ കൂട്ടായ്മയെ സംബന്ധിച്ച് വളരെ അഭിമാനകരമായ നിമിഷം .
സിന്തൈറ്റ് ഗ്രൂപ്പ് ഡയറക്ടർ അജു ജേക്കബ് പുതിയ വീടിന്റ താക്കോൽ ദാനം നിർവഹിക്കും
വീടില്ലാതെ കഷ്ടപെടുന്ന കൂട്ടുകാർക്ക് വേണ്ടി സ്വന്തം ജോലിയും കുടുംബവും നോക്കുന്നതിനിടയിൽ, സ്വദേശത്തും വിദേശത്തും ഉള്ള എല്ലാ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഭവന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
അവധി ദിനങ്ങളിലും ജോലി കഴിത്തെത്തുന്ന രാത്രികളിലും ഇവർ പണിയെടുക്കും. അങ്ങനെയാണ് 5 ഭവനങ്ങളും ഇതുവരെ നിർമ്മിച്ച് നൽകിയത്.
അതെ അവർ മുന്നേറുകയാണ്. കഷ്ടതകളുടെ ലോകത്ത് കാര്യണ്യം തേടുന്നവർക്ക് കരസ്പർശമായി നെഞ്ചോട് ചേർത്ത് ഈ സൗഹൃദ ലോകം .
കൂടുതൽ ചിത്രങ്ങൾ :













