നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട അഖിൽ ഗണേശനെ അമ്പലമേട് പോലീസ് അറസ്റ്റ് ചെയ്തു




അമ്പലമേട് പോലീസ് സ്റ്റേഷന്റെ പരിധിയിൽ ചാലിക്കര ഭാഗത്ത് സ്റ്റാഫുകൾ താമസിച്ചു വരുന്ന വീടിന്റെ മുറിയിൽ സൂക്ഷിച്ച് വച്ചിരുന്ന ബാഗുകൾ ,ചോറുപാത്രം വസ്ത്രങ്ങൾ ഐ ഡി കാർഡ്, 5000/-രൂപ എന്നിവയുൾപ്പടെ 10000/-രൂപ മൂല്യം വരുന്ന സാധനസാമഗ്രികൾ കവർച്ച ചെയ്ത യുവാവിനെ അമ്പലമേട് പോലീസ് അറസ്റ്റ് ചെയ്തു. കരിമുഗൾ അമൃതകുടീരം കോളനിയിൽ ഗണേശന്റെ മകൻ 25 വയസ്സുള്ള അഖിൽ ഗണേഷ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി മോഷണക്കേസുകളിലും, ലഹരിമരുന്ന് കേസ്സുകളിലും പ്രതിയായിട്ടുള്ളയാളാണെന്ന് പോലീസ് പറയുന്നു.
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പ്രതി ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.തൃക്കാക്കര എ.സി.പി. പി വി ബേബിയുടെ മേൽനോട്ടത്തിൽ അമ്പലമേട് സി.ഐ ലാൽ സി ബേബി, സബ് ഇൻസ്‌പെക്ടർ റെജി പി.പി, അസി. സബ് ഇൻസ്‌പെക്ടർ പി.ജെ.അജയ് കുമാർ, എസ്.സി.പി. ഒമാരായ സുഫൽ ജോൺ, സുധിഷ്, സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

