ഐക്കരനാട് ഗ്രാമപഞ്ചായത്തിന് ചരിത്ര നേട്ടം


ഐക്കരനാട് ഗ്രാമപഞ്ചായത്ത് 2022- 23 സാമ്പത്തിക വർഷത്തിൽ എല്ലാ വാർഡുകളിലും വസ്തു നികുതി പിരിവ് 100% പൂർത്തിയാക്കി ചരിത്ര നേട്ടം സൃഷ്ടിച്ചിരിക്കുകയാണ്. സമസ്ത മേഖലകളിലും വൻ മുന്നേറ്റമാണ് ഐക്കരനാട് പഞ്ചായത്ത് കാഴ്ചവച്ചത്. റോഡ് ഫണ്ട് 100% വും വിനിയോഗിച്ച് വൻ മുന്നേറ്റമാണ് പഞ്ചായത്ത് നടത്തിയത്. ആരോഗ്യരംഗം, വിദ്യാഭ്യാസം, മാലിന്യനിർമാർജനം, പട്ടികജാതി ക്ഷേമം, തൊഴിൽ കൃഷി,വനിതാ ക്ഷേമം, ഭവനം എന്നിവയിലും വൻ മുന്നേറ്റമാണ് പഞ്ചായത്ത് നടത്തിയത്.


ആവശ്യമുള്ള എല്ലാ വീടുകളിലും സൗജന്യ മായി 5 മുട്ടക്കോഴികളെയും , ഫലവൃക്ഷത്തൈകളും കൊടുത്തത് വൻ ജനപിന്തുണ ആർജ്ജിച്ച പദ്ധതികൾ ആയിരുന്നു. ഇതിനെല്ലാം വേണ്ടി അക്ഷീണം പ്രവർത്തിച്ച എല്ലാ പഞ്ചായത്ത് അംഗങ്ങൾക്കും, ജീവനക്കാർക്കും പ്രത്യേകിച്ച് നികുതിയടച്ച് പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കരുത്തായി നിന്ന പഞ്ചായത്ത് നിവാസികളോടും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്കും,സെക്രട്ടറി സമീന ബീ യും നന്ദി അറിയിച്ചു.