KERALA
ഫോർട്ടുകൊച്ചികടലിൽ തിരയിൽപ്പെട്ട കൗമാരക്കാരെയും രക്ഷാപ്രവർത്തനം നടത്തിയ ആളെയും മത്സ്യതൊഴിലാളികൾ രക്ഷപെടുത്തി.


ഫോർട്ടുകൊച്ചി കടലിൽ തിരയിൽപ്പെട്ട രണ്ട് കൗമാരക്കാരെ മത്സ്യതൊഴിലാളികൾ രക്ഷപെടുത്തി. ഫോർട്ടുകൊച്ചി കൽ വത്തി സ്വദേശികളായ ഫഹദ് ,ഫാസിൽ എന്നിവരാണ് കടലിൽ കുളിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ടത്. ലൈഫ് ബോയയുമായി രാക്ഷാപ്രവർത്തനത്തിനിറങ്ങിയ ഫോർട്ടുകൊച്ചി സ്വദേശിയായ ജലാലും തിരയിൽപ്പെട്ടു. ഒടുവിൽ കടലിൽ മത്സ്യ ബന്ധനം നടത്തുകയായിരുന്ന ചെറുവഞ്ചിയിലെ മത്സ്യത്തൊഴിലാളികളാണ് മൂവരേയും രക്ഷപെടുത്തി കരയിൽ എത്തിച്ചത്.ഞായറാഴ്ച്ച രാവിലെ എട്ട് മണിക്കായിരുന്നു സംഭവം