

അങ്കമാലി ടൗൺ ഭാഗത്ത് പോലീസ് പരിശോധന നടത്തുന്നതിനിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ പിന്തുടർന്ന പോലീസ് പിടികൂടിയത് 60 കിലോ ചന്ദനം . കാറിന്റെ ഡിക്കിയിൽ 3 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ചന്ദന മരത്തിന്റെ കഷ്ണങ്ങളാണ് പോലീസ് പിടികൂടിയത്
കൈ കാണിച്ചിട്ടും നിർത്താതെ പാഞ്ഞു പോയ കാർ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിൽ ബ്ലോക്കിൽപ്പെടുകയും ഉടനെ കാർ ഉപേക്ഷിച്ച് ഡ്രൈവർ ഇറങ്ങി ഓടുകയും ചെയ്തു.
വാഹനവും ചന്ദനവും പോലീസ് കസ്റ്റഡിയിൽ എടുത്തു.
റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശാനുസരണം ആയിരുന്നു പ്രത്യേക പരിശോധന നടത്തിയത്.