കോലഞ്ചേരി തോന്നിക്കയിൽ കഞ്ചാവുമായി ഒഡീഷസ്വദേശി പിടിയിൽ




കോലഞ്ചേരി തോന്നിക്കയിൽ തടിപ്പണിക്ക് എന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് ഗഞ്ചാവ് കച്ചവടം നടത്തിയ ഒഡീഷ സ്വദേശിയായ സുബൽ നായിക് (31) പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായി. ഒഡീഷയിൽ നിന്നും കഞ്ചാവ് ട്രെയിൻ മാർഗ്ഗം രഹസ്യമായി നാട്ടിലെത്തിച്ച് ചെറിയ പൊതികളായാണ് കച്ചവടം നടത്തി വന്നിരുന്നത്.
മറ്റുള്ളവരുടെ മുന്നിൽ വളരെ നന്നായി പെരുമാറിയിരുന്ന ഇയാൾ വളരെ രഹസ്യമായി അടുപ്പക്കാർക്കു മാത്രമാണ് ഗഞ്ചാവ് നല്കിയിരുന്നത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സ്സേനയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച സ്ക്വാഡിൽ പുത്തൻകുരിശ് ഡിവൈഎസ്പി വി ടി ഷാജൻ, ഇൻസ്പെക്ടർ കെ പി ജയപ്രസാദ്,എസ് ഐമാരായ ബിനോയി കെ ജി, ശശിധരൻ ജി, എഎസ്ഐ മാരായ ബിജു ജോൺ, എസ് സി പി ഒ മാരായ അഖിൽ, അജ്‌മൽ, എഡ്വിൻ, വിനു എബ്രഹാം എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്നും 1.750 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പ്രതിയെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.



