കടയിരുപ്പിൽ കാർ പോസ്റ്റിൽ ഇടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികളടക്കം മൂന്ന് പേർക്ക് പരിക്ക്




കോലഞ്ചേരി: കടയിരുപ്പിന് സമീപം പടപ്പറമ്പ് കവലയിൽ നിയന്ത്രണം വിട്ടു വന്ന കാറ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
ശ്രീനാരായണ ഗുരുകുലം കോളേജിലെ വിദ്യാർത്ഥികളായ പള്ളിക്കര പിരിങ്ങാല മുല്ലക്കൽ വീട്ടിൽ അക്ഷയ് (21) മുണ്ടക്കയം മടുക്ക തെക്കിലകാട്ടിൽ ദേവി ചന്ദന (22),പെരിങ്ങാല താഴേത്താൻ വീട്ടിൽ അമർഷാ അമൻ ഹാഷ്മി (25) എന്നിവർക്കാണ് പരിക്കേറ്റത് . ഇന്ന് വൈകിട്ട് 3.30 ഓടെയാണ് സംഭവം.കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതിനുശേഷം തൊട്ടുചേർന്ന കാനയിലേക്ക് ഇടിച്ചു നിന്നു .
നാട്ടുകാരാണ് പരിക്കേറ്റവരെ കാറിനുള്ളിൽ നിന്നും പുറത്തെടുത്തത് .ഇവരെ കേലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭ്യമായ വിവരം.
പുളിഞ്ചോട് ഭാഗത്തുനിന്നും കോളേജിലേയ്ക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചത്. പ്രദേശത്ത് തടസ്സപ്പെട്ടിരുന്ന വൈദ്യുതി ബന്ധം കെഎസ്ഇബി പുന:സ്ഥാപിച്ചു.

