Election 2024

സ്ഥാനാർത്ഥികൾ ഇവിടെ

22.03.2024/വെള്ളി

ചാലക്കുടി എൻ ഡി എ സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ കുന്നത്തുനാട്ടിൽ

ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനും പ്രചരണത്തിന് ഉപയോഗിക്കാനും എൻ ഡി എയ്ക്ക് ധാരാളം ഉണ്ട് ഇത് ഇല്ലാത്ത എൽഡിഎഫും യു ഡി എഫും വിഷയധാരിദ്ര്യത്തിൽ നുണപ്രചരണം നടത്തുകയാണെന്ന് ചാലക്കുടി എൻ ഡി എ സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ പറഞ്ഞു. കുന്നത്ത്നാട് മണ്ഡലത്തിൽ പ്രചരണം നടത്തി മുരിയമംഗലം ശ്രീ നരസിംഹസ്വാമി ക്ഷേത്ര ദർശന ശേഷം മാമല, ചെട്ടിക്കൽ മേൽപ്പാഴൂർ മന, തിരുവാണിയൂർ, പുത്തൻകുരിശ്, കടമറ്റം പള്ളി, എസ് എൻ ജി ഇ ഇ കോളേജ്, മാലേക്കുരിശ് ദയറ, നെല്ലാട് ജംഗ്ഷൻ, വളയൻചിങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ പ്രമുഖ വ്യക്തികളെയും, കച്ചവട സ്ഥാപനങ്ങളും കയറി വോട്ട് അഭ്യർത്ഥിച്ചു.

ബി ജെ പി മണ്ഡലം പ്രസിഡൻ്റ് അഖിൽ ഒ എം മണ്ഡലം ജനറൽ സെക്രട്ടറി ഭക്തവത്സലൻമണ്ഡലം സെക്രട്ടറി നൈസൺ ജോൺ, ജില്ലാം സമിതി അംഗം ജീമോൻ കടയിരുപ്പ്, ആർട്ടിസാൻ സെൽ ജില്ലാ കൺവീനർ ശ്രീകാന്ത് കൃഷ്ണൻ സി എം മോഹനൻ ബി എം എസ്സ് മേഖല പ്രസിഡൻ്റ് ശ്രീവത്സൻ, വി ജി വിജയൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.നാളെ പെരുമ്പാവൂർ മണ്ഡലത്തിൽ ജനസംമ്പർക്കം നടത്തും

ജനഹൃദയങ്ങളിലേക്ക് നേരിട്ടിറങ്ങി ബെന്നി ബഹനാൻ – ഹൃദയത്തിലേറ്റി വോട്ടർമാർ

അങ്കമാലി :ചാലക്കുടി ജനതയൊന്നാകെ നൽകിയ പിന്തുണയുടെ കരുത്തിൽ വീണ്ടും ജനവിധി തേടുന്ന ബെന്നി ബഹനാന് മണ്ഡലത്തിൽ വോട്ടർമാരിൽ നിന്നും ലഭിക്കുന്നത് ഉജ്വല സ്വീകരണമാണ്.അദ്ദേഹം വോട്ട് അഭ്യർത്ഥനയുമായി ചെന്നെത്താത്ത ഇടങ്ങളില്ല. അതിന് ഉത്തമ ഉദാഹരണമായിരുന്നു ഇന്നലെ മണ്ഡലത്തിൽ നടത്തിയ പര്യടനം. വോട്ടർമാരുടെ ഹൃദയത്തിൽ ഇടം നേടിയാണ് ഓരോ വോട്ട് അഭ്യർത്ഥനയും. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്, ചെങ്ങമനാട് , കാഞ്ഞൂർ, ശ്രീമൂലനഗരം തുടങ്ങി വിവിധ പഞ്ചായത്തുകളിലായിരുന്നു ബെന്നി ബഹനാൻ വോട്ട് അഭ്യർത്ഥനുമായി എത്തിയത്.

അത്താണിയിലെ കേരള അഗ്രോ മിഷനറി കോർപ്പറേഷൻ ലിമിറ്റഡിലെ തൊഴിലാളികൾ, കേരള ആയുർവേദ ഫാർമസി ലിമിറ്റഡിലെ തൊഴിലാളികൾ,കരിയാടിലെ ഓട്ടോ തൊഴിലാളികൾ എന്നിവരിലേക്കെല്ലാം നേരിട്ടിറങ്ങി ചെന്നായിരുന്നു സ്ഥാനാർത്ഥിയുടെ വോട്ട് അഭ്യർത്ഥന. ആലുവ ദേശത്ത് വോട്ടർമാരെ നേരിൽ കണ്ട് നേരെ കാഞ്ഞൂർ സിഎംസി കോൺവെന്റിലേക്ക്.

അവിടെ സിസ്റ്റർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചശേഷം ആലുവ പറമ്പയം ജുമാ മസ്ജിദിൽ.

അവിടെ ഇമാമുമായി സൗഹൃദ സംഭാഷണത്തിനു ശേഷം ദേശത്തെ ഡൈനാമിക് ഹെൽത്ത് കെയർ സെൻട്രലിലെ ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ച ശേഷം റോജി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്ത ശ്രീമൂലനഗരം മണ്ഡലം കൺവെൻഷനിലും പങ്കെടുത്തായിരുന്നു ബെന്നി ബഹനാന്റെ ഇന്നലത്തെ മണ്ഡല പര്യടനം അവസാനിച്ചത്.

ആലുവയിലൂടെയുള്ള പര്യടനത്തിൽ എംഎൽഎ അൻവർ സാദത്തും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.വികസനമുന്നേറ്റത്തിൻ്റെ മാറുന്ന ചാലക്കുടിയിൽ അളവില്ലാതെ വോട്ടർമാർ നൽകുന്ന പിന്തുണയിലാണ് പര്യടനം പുരോഗമിക്കുന്നത്.

തൊഴിലാളികൾക്കൊപ്പം പ്രൊഫ. സി. രവീന്ദ്രനാഥ്. അങ്കമാലി മേഖലയിൽ പ്രചാരണത്തിൽ അണിനിരന്നത് നൂറുകണക്കിന് പേർ

അതിസമ്പന്നരുടെയും സാധാരണ കാരുടെയും അസമത്വം കൂടി വരുന്ന സാഹചര്യത്തിൽ തൊഴിലാളികളോടൊപ്പം അവരുടെ ക്ഷേമകാര്യങ്ങൾ തിരക്കി സുഹൃത്തുക്കളോട് എന്ന പോലെയായിരുന്നു ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി സി.രവീന്ദ്രനാഥിൻ്റെ വെള്ളിയാഴ്ച ദിവസം. ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, കാലടി പ്ലാൻ്റേഷൻ , അങ്കമാലി മാർക്കറ്റ് എന്നിവിടങ്ങളിൽ നൂറുകണക്കിന് തൊഴിലാളികളായിരുന്നു അദ്ദേഹത്തിന് അഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നത്. അങ്കമാലി നഗരസഭ, കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, മഞ്ഞപ്ര, മലയാറ്റൂർ, അയ്യമ്പുഴ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിലായിരുന്നു വെള്ളിയാഴ്ച പര്യടനം നടന്നത്.

രാവിലെ 6.30-ഓടെ അങ്കമാലി മാർക്കറ്റിലെ കച്ചവടക്കാരെയും ചുമട്ട് തൊഴിലാളികളെയും കണ്ട് സൗഹൃദം പുതുക്കിയാണ് തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് അങ്കമാലി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരോട് വോട്ടുതേടി. കഴിഞ്ഞ ദിവസം മരണപ്പെട്ട കെ.ജെ ജോസ് കിഴക്കുംതല, എം.എസ്. ഗോപി മടത്തുംപടി എന്നിവരുടെ വീടുകളിലെത്തി അന്ത്യോപചാരമർപ്പിച്ചു.

ട്രാൻസ്ഫോമേഴ്സ് ആൻ്റ് ഇലക്ട്രികൽ കേരള ലിമിറ്റഡ് ( ടെൽക്) സന്ദർശിച്ച സ്ഥാനാർഥിയെ തൊഴിലാളികൾ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്. ഈ വരുന്ന തിരഞ്ഞെടുപ്പിൽ ലോക്സഭയിലെ ശബ്ദമാകാൻ ഇടതുമുന്നണിയെ ജയിപ്പിക്കേണ്ടതുണ്ടെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ് തൊഴിലാളികളോട് അഭ്യർഥിച്ചു. ലോറി ഡ്രൈവേഴ്സ് ആൻ്റ് ക്ലീനേഴ്സ് യൂണിയൻ അങ്കമാലി, ഗുഡ് ഷെഡ്, കറുകുറ്റി ടീംസ് സ്പോർട്സ് വെയർ, കറുകുറ്റി ലാബ് ടെക് മെഡികോ പ്രൈവറ്റ് ലിമിറ്റഡ്, നവ്യ ബേക്കേഴ്സ്, കറുകുറ്റി, എടക്കുന്ന് ചീനി പാകേജിംങ്ങ്, പാലിശേരി എസ്.സി.എം.എസ്. സ്കൂൾ ഓഫ് എൻജിനീയറിംങ് ആൻ്റ് ടെക്നോളജി, മൂക്കന്നൂർ കുർലിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഹീമാൻ ഓട്ടോ റോബോ പാർക്ക് പ്രൈവറ്റ് ലിമിറ്റഡ് സൗത്ത് അട്ടാറ മൂക്കന്നൂർ, നെഹറു മെമോറിയൽ കോൺവെൻ്റ് എൽ.പി.സ്കൂൾ വട്ടേക്കാട്, അഴകം ഗവ. യു.പി സ്കൂൾ, ഇമാനുവൽ ഓർഫനേജ് മിഷൻ സ്കൂൾ, സേക്രഡ് ഹാർട്ട് ഓർഫനേജ് ഹൈസ്കൂൾ മൂക്കന്നൂർ, കാലടി പ്ലാൻ്റേഷൻ കോർപ്പറേഷൻ പോസ്റ്റാഫീസ് ജംഗ്ഷൻ, കല്ലാൽ എസ്റ്റേറ്റ്, ഇല്ലിത്തോട് എന്നിവിടങ്ങളിൽ പ്രചരണം നടത്തി.

മുൻമന്ത്രി ജോസ് തെറ്റയിൽ, സി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗം സി.കെ. സലിം കുമാർ, ഏരിയ സെക്രട്ടറി കെ. കെ. ഷിബു, സി.പി.ഐ മണ്ഡലം സെക്രട്ടറി എം. മുകേഷ്, എൽ.ഡി.എഫ് നേതാക്കളായ സജി വർഗീസ്, എം.എസ് ചന്ദ്രബോസ്, ബിജു പൗലോസ്, പി.വി.മോഹനൻ,മൈക്കിൾ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button