യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി






പൂക്കോട് വെറ്റിനറി ക്യാമ്പസിൽ അരുംകൊല ചെയ്യപ്പെട്ട സിദ്ധാർത്ഥിൻ്റെ നീതിക്കായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്,കെ.എസ്.യു,മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഡ്യം അർപ്പിച്ച് കോലഞ്ചേരിയിൽ
യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.
നിയോജകമണ്ഡലം പ്രസിഡൻ്റ് ജൈസൽ ജബ്ബാർ അധ്യക്ഷനായ സമാപന സമ്മേളനം ഡിസിസി സെക്രട്ടറിയും,യുഡിഎഫ് ചെയർമാനുമായ സി.പി.ജോയ് ഉദ്ഘാടനം നിർവഹിച്ചു. ഡിസിസി സെക്രട്ടറി എം.ടി ജോയ് മുഖ്യാഥിതി ആയ സമ്മേളനത്തിൽ ഡിസിസി സെക്രട്ടറി സുജിത്ത് പോൾ മുഖ്യ പ്രഭാഷണം നടത്തി.
നേതാക്കളായ പോൾസൺ പീറ്റർ,കെ.വി.എൽദോ,അനിബെൻ കുന്നത്ത്,ബിന്ദു റെജി,സാബു കളപ്പുകണ്ടം,ബിനിൽ ചാക്കോ,അമൽ.വി. അയ്യപ്പൻകുട്ടി, ഷൈജു.പി.എസ്,പ്രദീപ് നെല്ലിക്കുന്നത്,ആഷിഖ് അലി,ശ്രീനാഥ് എസ്,എൽദോ ജോർജ്,അഖിൽ അപ്പു,ഷെഫീക്ക് തേക്കലക്കുടി,അജാസ് മുഹമ്മദ്,ഷാഹിർ മുഹമ്മദ്,എൽദോസ് ബാബു,ജോർഡിൻ.കെ.ജോയ്,മുഫസൽ എം. പി,സിജു കടക്കനാട്,അരുൺ പാലിയത്ത്,എലിയാസ് പള്ളിക്കര,ശരത് കരിമുകൾ,രഞ്ജിത്ത് കുറ്റ,ജോൺസൺ എലിയാസ്,സച്ചിൻ സി.ടി,പീറ്റർ കുപ്ലാശേരി,മനോജ് കരക്കാട്ട്,മിഥുൻ രാജ്,വർഗീസ് ജോർജ്‌ജ് കുന്നത്ത്,ഷാജി വെമ്പിള്ളി, ബേസിൽ പുതുശ്ശേരി,അനോജ് കാവനാക്കുഴി,സജീഷ് സി. ആർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

