ആലുവാ റെയിൽവേ സ്റ്റേഷൻ പരിസരത്തെ പിടിച്ചുപറി സംഘത്തിലെ 5 പ്രതികൾ അറസ്റ്റിൽ




ആലുവാ റയിൽവേ സ്റ്റേഷൻ്റെ പരിസരത്തും റയിൽവേ ഓവർ ബ്രിഡ്ജ് ഭാഗത്തുമായി സ്ഥിരമായി യാത്രക്കാരെ പിടിച്ചുപറിക്കുകയും ട്രെയിനിൻ്റെ വാതിലിൽ ഇരുന്ന് യാത്ര ചെയ്യുന്നവരുടെ മൊബൈൽ ഫോണുകൾ വടി കൊണ്ട് അടിച്ച് താഴെ ഇട്ട് അപഹരിക്കുന്ന വൻ സംഘത്തിലെ മുഖ്യപ്രതികളെ കഴിഞ്ഞ രാത്രിയിൽ റെയിൽവേ സംരക്ഷണ സേനയുടെ ഇൻ്റലിജൻസ് വിഭാഗം അതിസാഹസികമായി അറസ്റ്റു ചെയ്തു.
ആലുവ, എറണാകുളം ഭാഗങ്ങളിൽ താമസക്കാരായ അഭിഷേക്,രൺജിത്ത് രാജു, അതുൽ, ആഷിക്ക്,അനസ്സ് എന്നിവരാണ് പ്രതികൾ. മോഷണം ചെയ്ത് കിട്ടുന്ന സാധനങ്ങൾ വിറ്റുകിട്ടുന്ന പൈസ ഉപയോഗിച്ച് രാസ ലഹരി പദാർത്ഥങ്ങൾ വാങ്ങി ഉപയോഗിക്കുകയും.ആർഭാട ജീവിതം നയിക്കുന്നതുമാണ് പതിവ്. മോഷണ സാധനങ്ങൾ അടുത്തുള്ള പ്രദേശങ്ങളിലെ മറ്റ് ഗുണ്ടാസംഘങ്ങളിലെ ചിലർക്ക് മറിച്ച് വിൽക്കുന്നതായിരുന്നു ഇവരുടെ പതിവ്.
പ്രതികൾ എല്ലാവരും രാസ ലഹരിക്ക് അടിമകളും മറ്റു പല കേസ്സുകളിലും പ്രതികളും ആണ്. ഇവരിൽ നിന്ന് 2 ലക്ഷത്തിൽപരം രൂപാ വിലയുള്ള മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.. ഇവരുടെ മറ്റുള്ള കൂട്ടാളികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി തിരുവനന്തപുരം ആർ.പി.എഫ്.ക്രൈം ഇൻൻ്റലിജൻസ് വിഭാഗം സർക്കിൾ ഇൻസ്പെക്ടർ എ ജെ ജിപിൻ അറിയിച്ചു.
ഇതിൽ ചിലർ മോഷണം,കഞ്ചാവ് കടത്ത് തുടങ്ങിയ കേസ്സുകളിൽ പലതവണ ജയിൽ ശിക്ഷ അനുഭവിച്ചവർ ആണ്.. തുടർ നടപടികൾക്കായി പ്രതികളെ എറണാകുളം ഗവ.റയിൽവേ പോലീസിന് കൈമാറി.
മോഷ്ടാക്കളെ പിടികൂടാൻ ആർപിഎഫ്പ്ര ത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ആർ പി എഫ് തിരുവനന്തപുരം സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ ശ്രീമതി.തൻവി പ്രഫുൽ ഗുപ്തയുടേയും ,സതേൺ റയിൽവേ ക്രൈം ഇൻ്റെലിജൻസ് അസ്സി: സെക്യൂരിറ്റി കമ്മീഷണർ എസ് എൻ രാജു എന്നിവരുടെ പ്രത്യേക നിർദേശത്താൽ ആർ പി എഫ് ക്രൈം ഇൻ്റലിജൻസ് സർക്കിൾ ഇൻസ്പെക്ടർ എ ജെ ജിബിൻ്റെ നേത്വത്തത്തിൽ സബ് ഇൻസ്പെക്ടർ പ്രെയിസ് മാത്യു,ക്രൈം ഇൻ്റലിജൻ്റ്സ് അസ്സി.സബ് ഇൻസ്പെക്ടർ ഫിലിപ്സ് ജോൺ, സിജോ സേവ്യർ, തോമസ് ഡാൽവി, ബിജു എബ്രഹാം,ഹെഡ് കോൺസ്റ്റബിൾമാരായ ജോസ്, വിപിൻ, അജി, പ്രമോദ് ,അരുൺ ബാബു, അൻസാർ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

