വൃദ്ധമാതാവിനെ മരിച്ച നിലയിൽ കണ്ടെത്തി






കഴിഞ്ഞ നാല് ദിവസമായി കാണാതായിരുന്ന വൃദ്ധമാതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻകുരിശിന് സമീപം വായമ്പാടി ആശാരിമറ്റം തെക്കിനേടത്ത് വീട്ടിൽ കുറുമ്പയെയാണ് (88) മരിച്ച നിലയിൽ കണ്ടെത്തിയത്.
ബന്ധുവീടിന് സമീപമുള്ള തുമ്പക്കട ചെമ്മാത്ത് മലയിലെ പൈനാപ്പിൾ തോട്ടത്തിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് കുറുമ്പയെ കാണാതായത്. പോലീസും നാട്ടുകാരും ചേർന്ന് വ്യാപകമായി തിരച്ചിൽ തുടരുന്നതിനിടെയാണ് ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ പോലീസ് മൃതദേഹം കണ്ടെത്തിയത്. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വലിയ മലമുകളിൽ എളുപ്പത്തിൽ ആർക്കും ചെന്നെത്തുവാൻ കഴിയാത്ത ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് മേൽ നടപടികൾ സ്വീകരിക്കുകയാണ്.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ എത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുകയുള്ളു.