ആലുവയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ, പ്രതി അസ്ഫാക് ആലത്തിനു വധശിക്ഷയും 5 ജീവപര്യന്തവും.


കൊടുംക്രൂരതക്ക് തുക്കുകയർ..
കൊച്ചി : ആലുവയിൽ അതിഥിതൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപെടുത്തിയ കേസിൽ പ്രതി ബീഹാർ സ്വദേശി അസ്ഫാക് ആലത്തിനു (28) വധ ശിക്ഷയും 5 ജീവപര്യന്തവും. വിചാരണ പൂർത്തിയാക്കി നൂറ്റിപ്പത്താം ദിവസമാണ് പ്രതിക്ക് വധ ശിക്ഷ വിധിച്ചത്. പോക്സോ പ്രത്യേക കോടതി ജഡ്ജി കെ. സോമൻ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.കുട്ടിക്ക് ലഹരിപാദർത്ഥം നൽകിയതിന് മൂന്നു വർഷം തടവ്, തെളിവ് നശിപ്പിച്ചതിനു 5 വർഷം തടവ്, പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിനു ജീവപര്യന്തം തടവ്, കൊലപാതകത്തിനും കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്തതിനും വധശിക്ഷ.


പോക്സോ കേസിൽ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമം, പോക്സോ നിയമം, എന്നിവ പ്രകാരമാണ് ശിക്ഷ. കേസ് അപൂർവങ്ങളിൽ അപൂർവമെന്നും പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്നും കോടതി വിലയിരുത്തി. പ്രതി സമൂഹത്തിനു ഭീഷണി ആണെന്നും കോടതി പറഞ്ഞു.
ശിശു ദിനത്തിലാണ് വിധി പറഞ്ഞിരിക്കുന്നത്.