KERALA
വൈദ്യുതി ചാർജ്ജ് വർദ്ധന; എൻഡിഎ പുത്തൻകുരിശ് കെഎസ്ഇബി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി


അന്യായമായ വൈദുതി ചാർജ് വർധനവിനെതിരെ എൻഡിഎ കോലഞ്ചേരി മണ്ഡലം സമിതിയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ. ഷൈജു കെ എസ് ഉത്ഘാടനം ചെയ്തു ബിജെപി മണ്ഡലം സമിതി പ്രസിഡന്റ് അഖിൽ ഒ എം അദ്ധ്യക്ഷത വഹിച്ചു
ജനറൽ സെക്രട്ടറിമാരായ വിനയൻ വാത്യത്, ഭക്തവത്സലൻ, ആർട്ടിസാൻസ് സെൽ ജില്ലാ കൺവീനർ ശ്രീകാന്ത് കൃഷ്ണൻ ജില്ലാ സമിതി അംഗം ജീമോൻ കടയിരുപ്പ് മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സുധവിമോദ്, SC മോർച്ച മണ്ഡലം പ്രസിഡന്റ് സുരേഷ്, മണ്ഡലം സെക്രട്ടറി വിമോദ് കുമാർ ന്യൂനപക്ഷമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഡൈനി പുത്തൻകുരിശ്പഞ്ചായത്ത് പ്രസിഡന്റ് മനോജ് എൻ എസ്, ജനറൽ സെക്രട്ടറി അനീഷ് മുകുന്ദൻ , തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ പി എസ് എന്നിവർ നേതൃത്വം നൽകി



