CRIME
കാണിനാട് ഭഗവതി ക്ഷേത്രത്തില്‍ മോഷണം




കാണിനാട് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. നാലു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. സമീപവാസിയായ ചെറിയാന്റെ അടഞ്ഞു കിടന്ന വീട്ടിലും കുത്തി തകര്‍ത്തിട്ടുണ്ടെങ്കിലും ഒന്നും മോഷണം പോയിട്ടില്ല.
ക്ഷേത്രത്തിന്റെ രസീതി കൗണ്ടര്‍ തകര്‍ത്ത് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ ആഭരണവും ആറായിരത്തോളം രൂപയും കവര്‍ന്നു.
കൂടാതെ ശ്രീകോവിലില്‍ നിന്നും മൂന്ന് പവനിലധികം വരുന്ന സ്വര്‍ണ്ണ ഉരുപ്പിടികളും മണ്ഡപത്തിലെ ഭണ്ഡാരത്തില് നിന്നും ഏകദേശം ആയിരം രൂപയും ക്ഷേത്രാവശ്യത്തിന് പുതുതായി വാങ്ങിയ മൊബൈല്‍ ഫോണുമാണ് മോഷണം പോയിട്ടുള്ളത്.
അമ്പലമേട് പോലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി.