KERALA
പട്ടിമറ്റത്ത് മൂന്ന് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്




പട്ടിമറ്റം കുമ്മനോട് ആലുംചോട് കവലയിൽ മൂന്ന് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പോർക്ക് പരിക്കേറ്റു.
വളയൻചിറങ്ങര കോലാട്ട് വീട്ടിൽ സഞ്ജു (19) ,നെല്ലാട് മണക്കാട്ട് വീട്ടിൽ ഗോപകുമാർ (43),മഴുവന്നൂർ കുറ്റനാൽ സാജു കെ (45), ഷീബ സാജു(40),ബേസിൽ (12), അറയ്ക്കപ്പടി നീരന്തന വീട്ടിൽ ബെയ്സി മരിയ സണ്ണി (28) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.ഇടറോഡിൽ നിന്നും പ്രധാനറോഡിലേയ്ക്ക് അശ്രദ്ധമായി വന്ന കാറാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.കാറുകൾ മൂന്നും തകർന്നു.പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രിയിൽ നിന്നും അറിയിച്ചു.

