CRIME
പെരുമ്പാവൂരിൽ പ്രതികാര കൊലപാതകം; കിഴക്കേ ഐമുറിയിൽ മധ്യവയസ്ക്കനെ വെട്ടിക്കൊന്നു


നാളുകളായുള്ള വൈരാഗ്യത്തിന്റെ പേരിലുള്ള തർക്കത്തിൽ പെരുമ്പാവൂരിൽ കൊലപാതകം.
കിഴക്കേ ഐമുറി തേരോത്തുമല വേലായുധൻ 65 ആണ് മരിച്ചത്.
സംഭവത്തിൽപ്രതിയെന്ന് സംശയിക്കുന്ന പാണിയേലി സ്വദേശി ലിന്റോ ഒളിവിൽ
മാസങ്ങൾക്ക് മുൻപ് കിഴക്കേ ഐമുറി ജംഗ്ഷനിലെ ഇറച്ചി കടയിൽ വച്ച് ലിന്റോയും വേലായുധനും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇതിനിടെ വേലായുധൻ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് ലിന്റോയെ വെട്ടി പരിക്കേൽപ്പിച്ചു. ഇതിലെ പ്രതികാരമാണ് ഇപ്പോൾ കൊലപാതകത്തിൽ കലാശിച്ചത്.
വൈകിട്ട് ആറുമണിയോടെ വേലായുധന്റെ വീടിന് സമീപത്ത് വച്ചാണ് വെട്ടിയത്.
വലത് കൈയുടെ കൈപ്പത്തിയും വിരലുകളും വെട്ടി മാറ്റി
മൃതദേഹം പെരുമ്പാവൂർ സാഞ്ചോ ആശുപത്രിയിൽ
കോടനാട് പോലീസ് അന്വേഷണം ആരംഭിച്ചു

