KERALA
പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ നിയമിച്ചിരിക്കുന്നത് ചട്ടങ്ങൾക്ക് വിരുദ്ധമായി-ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്




പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ നിയമിച്ചിരിക്കുന്നത് ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണെന്ന് മന്ത്രി വീണാ ജോർജ്.
പെരുമ്പാവൂർ താലൂക്കാശുപത്രി സന്ദ്ർശിക്കുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം.
നിശ്ചിത പ്രായത്തിൽ താഴെയുള്ളവരും വിമുക്തഭടന്മാരും ആയിരിക്കണം സുരക്ഷാ ജീവനക്കാർ എന്നതാണ് മാനദണ്ഡം. എന്നാൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ഇത്തരം മാനദണ്ഡങ്ങൾ അനുസരിച്ചല്ല സുരക്ഷാ ജീവനക്കാരെ നിയമിച്ചിട്ടുള്ളത് എന്ന് പരിശോധനയിൽ ബോധ്യമായതായി മന്ത്രി പറഞ്ഞു.
പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ അടിക്കടി ഉണ്ടാകുന്ന സാമൂഹ്യവിരുദ്ധരുടെ അതിക്രമങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രി ഇത്തരത്തിൽ പ്രതികരിച്ചത്.