KERALALOCAL

കടയിരുപ്പിൽ വാഹന അപകടം:യുവാവിന് ദാരുണാന്ത്യം

കോലഞ്ചേരി : കടയിരുപ്പ് – പാങ്കോട് റോഡിലെ കൂരാച്ചി വളവിൽ വാഹനാപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം.

പഴന്തോട്ടം തട്ടാറയിൽ ടി ഡി ബീന ( റിട്ട. നേഴ്സിംങ് സൂപ്രണ്ട്, താലൂക്ക് ആശുപത്രി ആലുവ ) മകൻ ബിനോ ബോസ് ( 30) ആണ് മരിച്ചത്.
ക്യാനഡയിൽ ജോലി ചെയ്യുന്ന ബേസിൽ ബോസ് ആണ് സഹോദരൻ .

ശവസംസ്കാരം പഴന്തോട്ടം സെൻ്റ് മേരീസ് യാക്കാബായ സുറിയാനി പള്ളിയിൽ മെയ് 2 ഉച്ചക്ക് 3 മണിക്ക് .

ചൊവ്വാഴ്ച രാത്രി പത്തരയോടെ ബിനോ ഓടിച്ചിരുന്ന സ്കൂട്ടർ എതിരെ വന്ന ടൂറിസ്റ്റ് ബസ്സുമായി കുട്ടിയിടിക്കുകയായിരുന്നു. ഉടനെ ഇദ്ദേഹത്തെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button