സ്കൂൾ വിദ്യാർത്ഥിനിയെ പീഢിപ്പിച്ച പ്രതിയ്ക്ക് 16 വർഷം തടവും പിഴയും വിധിച്ച് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ അതിവേഗ കോടതി






സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 16 വർഷം കഠിന തടവും, 35000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരംവിഴിഞ്ഞം മത്സ്യ മാർക്കറ്റിനു സമീപം കൈതവിളാകം പുരയിടം വീട്ടിൽ സബിൻ രാജിന് (24) ന് ആണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ അതിവേഗ കോടതി ജഡ്ജി ദിനേശ് എം പിള്ള ശിക്ഷ വിധിച്ചത്. 2021 ജനുവരിയിൽ തടിയിട്ട പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത മിസ്സിംങ്ങ് കേസിൻ്റെ അന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി മനസ്സിലാകുന്നത്. തുടർന്ന് വേളാങ്കണ്ണിയിലെ ഒരു ലോഡ്ജിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയും കൂടെയുണ്ടായിരുന്നു. കൂട്ടുകാരൻ്റെ ഫോണിൽ നിന്നും ഫെയ്സ് ബുക്ക് വഴിയാണ് കുട്ടിയെ പരിചയപ്പെട്ടത്.


ഈ കേസിൽ നിന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതി എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽ 14 വയസുള്ള മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായി. ഇതോടെ നിലവിലുള്ള ജാമ്യം റദ്ദ് ചെയ്ത് ഇയാളെ എറണാകുളം സബ്ബ് ജയിലിൽ പാർപ്പിക്കുകയായിരുന്നു. അവിടുന്ന് മുട്ടം ജില്ലാ ജയിലിൽ കഴിയവേയാണ് ശനിയാഴ്ച വിധി വന്നത്.
പെരുമ്പാവൂർ എ.എസ്.പിയായിരുന്ന അനുജ് പലിവാൾ, ഡി.വൈ.എസ്.പി യായിരുന്ന എൻ.ആർ ജയരാജ് ഇൻസ്പെക്ടർമാരായ ആർ രജീഷ്, വി.എം കേഴ്സൺ, എസ്.ഐ മാരായ എൻ. എസ് റോയ്, പി.എ സുബൈർ എ.എസ്. ഐമാരായ ജേക്കബ്ബ്, ടി.ആർ രാജീവ്, എസ്.സി.പി.ഒ മാരായ ഇ.എസ് ബിന്ദു എ.ആർ ജയൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എ.സിന്ധു ഹാജരായി

