പണം വാങ്ങിയത് തിരികെ നൽകിയില്ല.ഗുണ്ടായിസം കാട്ടി വീട്ടിൽ കയറി കവർച്ച. മൂന്ന് പേർ അറസ്റ്റിൽ. ഒരാൾ റൗഡി ലിസ്റ്റിൽ ഉള്ളയാൾ






പണം വാങ്ങിച്ചത് തിരിച്ച് കൊടുക്കാത്തതിന്‍റെ പേരിൽ വീട്ടിൽ കയറി കത്തികാണിച്ചു ഭീഷണിപ്പെടുത്തി രണ്ട് മൊബൈൽ ഫോണുകളും മോട്ടോർസൈക്കിളും കവർച്ച ചെയ്ത കേസിൽ മൂന്ന് പേർ പിടിയിൽ. പിറവം വട്ടപ്പാറ പുത്തേറ്റ് വീട്ടിൽ കുര്യാക്കോസ് (ബെന്നി 38 ), ചാലക്കൽ കരിയാമ്പുറം വീട്ടിൽ മനാഫ് (35), കുട്ടമശേരി അമ്മാൻ കരത്തുണ്ടി വീട്ടിൽ ഷിഫാസ് (30). എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ആറാം തീയതി രാത്രി 11 മണിക്ക് ചേലാമറ്റം ചൂണ്ടി ഭാഗത്തുള്ള വീട്ടിൽ ആണ് സംഭവം ഉണ്ടായത്. മൂന്നാഴ്ച മുമ്പ് ഷിഫാസിന്‍റെ കയ്യിൽ നിന്ന് വാങ്ങിയ 25000 രൂപ തിരിച്ചു കൊടുക്കാത്തതിനെ തുടർന്നാണ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. വധശ്രമം, റോബറി ഉൾപ്പെടെ എട്ട് കേസുകൾ മനാഫിനെതിരെയുണ്ട്. ആലുവ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട ആളുമാണ്.
ബെന്നിക്ക് ആലുവ കാക്കനാട് സ്റ്റേഷനിൽ മോഷണത്തിനും, മലപ്പുറം എടവണ്ണയിൽ വീട്ടിൽ കേറി കൊലപ്പെടുത്താൻ ശ്രമിച്ചതിനും കേസ് നിലവിൽ ഉണ്ട്. മനാഫും ബെന്നിയും എടവണ്ണ കേസിലെ കൂട്ടു പ്രതികളാണ്.
ഇൻസ്പെക്ടർ ആർ. രഞ്ജിത്, എസ്.ഐ.ജോസി.എം.ജോൺസൺ, എസ്.സി.പി.ഒ മാരായ പി.എ.അബ്ദുൽ മനാഫ്, എം.എം സ.ധീഷ് , സി.പി.ഒ മാരായ കെ.എ.അഭിലാഷ്, കെ.വി.ഷിജു, ശ്രീജിത്ത് രവി, എം.ഇ.മനാഫ്, ജിഞ്ചു മത്തായി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്



