ഹെറോയിനുമായി അസാം സ്വദേശിയെ അറയ്ക്കപ്പടിയിൽ നിന്നും എക്സൈസ് പിടികൂടി




വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന ഹെറോയിനുമായി അസാം സ്വദേശിയെ കുന്നത്തുനാട് എക്സൈസ് സംഘവും ഐബിഎയും ചേർന്ന് അറസ്റ്റ് ചെയ്തു. ആസാം ലെറ്റാറി ബസാറിൽ സാദിക്കുൾ ഇസ്ലാം ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 6.352 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. കുന്നത്തുനാട് സർക്കിൾ ഇൻസ്പെക്ടർ ബി സുമേഷും, ഐ ബി പ്രിവന്റിവ് ഓഫീസർ ഒ എൻ അജയകുമാറും സംഘവും അറയ്ക്കപ്പടി പ്ലാവിൻചുവട് ഭാഗത്തുനിന്നും ആണ് ഇയാളെ പിടികൂടിയത്,
ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം ഹെറോയിൻ കേരളത്തിൽ എത്തിച്ച് പെരുമ്പാവൂർ, അറക്കപ്പടി ഭാഗത്തുള്ള അതിഥി തൊഴിലാളികൾക്ക് ചെറിയ പായ്ക്കറ്റുകളിൽ ആക്കി വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ട ആളാണ് പ്രതി എന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ഇയാളുടെ പിന്നിൽ പ്രവർത്തിക്കുന്ന ആളുകളെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട് എന്നും ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായും കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി സുമേഷ് വ്യക്തമാക്കി. പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഐ ബി പ്രിവന്റിവ് ഓഫീസർ അജയകുമാർ ഒ. എൻ ,പ്രിവന്റ്റ്റീവ് ഓഫീസർ രെഞ്ചു സി ബി ,സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് എം ആർ ,എം എ അസൈനാർ,വനിത സിവിൽ എക്സൈസ് ഓഫീസർ രജിത .എം ആർ ,ഡ്രൈവർ ശ്രീ സുരേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



