CRIME
കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട




കൊച്ചിയിൽ എക്സൈസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട.മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എ എസ് ജയന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 34.22 ഗ്രാം എം.ഡി.എം.എയും ,10 ഗ്രാം കഞ്ചാവുമായി മൂലങ്കുഴി പുത്തൻപറമ്പിൽ വീട്ടിൽ കെന്നത്ത് ഫ്രാൻസീസ് പിടിയിലായത്.ഒരു ഗ്രാമിന് 1500 നിരക്കിൽ മുംബൈയിൽ നിന്നും വാങ്ങി ട്രെയിൻ മാർഗ്ഗം കൊച്ചിയിൽ എത്തിച്ച് ഇടനിലക്കാർ വഴി ഒരു ഗ്രാമിന് ഏകദേശം 4000 രൂപ മുതൽ 6000 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്.



