പെരിയാറിൽ നിന്നും മണൽകടത്ത് രണ്ട്പേർ പിടിയിൽ




പെരിയാറിൽ നിന്ന് കടത്തിയ ഒരു ലോഡ് മണൽ പോലീസ് പിടിയിൽ . സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞുണ്ണിക്കര രാമാട്ടു വീട്ടിൽ റഫീഖ് (49), കൊല്ലം കരുനാഗപ്പിള്ളി കണിയന്ത്ര തെക്കേത് കുഞ്ഞുമോൻ (40) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. മണൽ കടത്തുകയായിരുന്ന കരുനാഗപ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിനിലോറിയും കസ്റ്റഡിയിലെടുത്തു. ഉളിയന്നൂർ ഭാഗത്തെ കടവിൽ നിന്നുമാണ് ഇവർ മണൽ കടത്തിയത്. കൊല്ലം ഭാഗത്തേക്കാണ് കൊണ്ടുപോകാതിരുന്നത്. മണൽ-മണ്ണ് കടത്ത് പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശത്താൽ പ്രത്യേക പട്രോളിംഗ് സംഘം രാത്രികാലങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്. ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, എസ്.ഐമാരായ ജി. അനൂപ് , എസ്.എസ് ശ്രീലാൽ സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

