KERALA

മങ്ങൽ മാറാതെ കൊച്ചി ; എട്ടാം ദിവസവും പുകയണാതെ ബ്രഹ്മപുരം മാലിന്യ പ്ലാൻറ്

ഹെലികോപ്റ്റർ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയാണ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നത്

കൊച്ചി: എട്ടാം ദിവസവും പുകയണാതെ കൊച്ചി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടിത്തം ആണ് കൊച്ചിയെ ആശങ്കയിലാക്കിയിരിക്കുന്നത്.ബ്രഹ്മപുരത്തെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അര്‍ധരാത്രി തുടങ്ങിയ പുകമൂടല്‍ ഇപ്പോഴും തുടരുന്നു. ഹെലികോപ്റ്റർ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയാണ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നത്. മാലിന്യം ഇളക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്.

പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധിയാണ്. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട് – പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

മാർച്ച് 2ന് വൈകുന്നേരം 4.30 നാണ് ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചിരുന്നു.

തീപിടിത്തത്തില്‍ ഹൈക്കോടതി സ്വമേധയ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ജില്ലാ കളക്ടര്‍ രേണു രാജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിട്ടിരുന്നു. ബ്രഹ്മപുരത്ത് ഉണ്ടായ തീപിടിത്തത്തിൽ നിന്ന് കളക്ടർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

മാലിന്യപ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വിമർശനം നേരിട്ട രേണുരാജിനെ വയനാട് ജില്ലയിലേക്ക് മാറ്റി പകരം എൻഎസ്കെ ഉമേഷ് ഇന്ന് എറണാകുളം കളക്ടറായി ചുമതലയേൽക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button