ടി എച്ച് എന്ന അതികായൻ


നിയമസഭയിൽ കുന്നത്തുനാട് എന്ന പേര് എഴുതിച്ചേർത്ത നേതാവായിരുന്നു ടി എച്ച് മുസ്തഫ.1982 ലാണ് കുന്നത്തുനാടിന്റെ ജനപ്രതിനിധിയായി അദ്ദേഹം നിയമസഭയിൽ എത്തുന്നത്.എറണാകുളം ജില്ലയിലെ ഉൾഗ്രാമങ്ങൾ ഉൾപ്പെട്ട ഒരു വലിയ മണ്ഡലമായിരുന്ന കുന്നത്തുനാടിനെ വികസനമെന്ന കുതിപ്പിലെത്തിയ്ക്കുവാൻ ടി എച്ച് മുഖ്യ പങ്ക് വഹിച്ചിരുന്നു.പിന്നീട് അടുപ്പിച്ച് 4 വർഷക്കാലം മറ്റഒരു എതിരാളിയില്ലാതിരുന്ന ടി എച്ച് 1996 ൽ സിപിഎം ന്റെ എം പി വർഗ്ഗീസിനോട് തോൽവി നേരിട്ടു.




കുന്നത്തുനാടിന്റെ ആരോഗ്യ,പൊതുജനക്ഷേമ മേഖലയിൽ അതീവ ശ്രദ്ധപുലർത്തിയിരുന്ന അദ്ദേഹം നിരവധി പദ്ധതികൾ കുന്നത്തുനാട്ടിൽ നടപ്പിലാക്കി.കുടിവെള്ളത്തിനും,ആരോഗ്യ കേന്ദ്രങ്ങൾക്കും മുന്തിയ പരിഗണനകൊടുത്തിരുന്നു.ടി എച്ചി ന് എതിരായി മറ്റൊരു രാഷ്ട്രീയ നേതാവും അദ്ദേഹത്തിന്റെ മരണം വരെ വന്നിട്ടില്ലെന്ന യാഥാർത്ഥ്യമാണ് ജനപ്രിയനേതാവെന്ന ഖ്യാതി ഇന്നും അർത്ഥവത്താകുന്നത്.
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. യൂത്ത് കോൺഗ്രസ് വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. 1977-ൽ ആദ്യമായി ആലുവയിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1978-ൽ കേരളത്തിൽ കോൺഗ്രസ് പിളർന്നപ്പോൾ ലീഡർ കെ. കരുണാകരനൊപ്പം (ഐ) ഗ്രൂപ്പിൽ ഉറച്ചു നിന്നു. 1980-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായി ആലുവയിൽ നിന്ന് മത്സരിച്ചെങ്കിലും വിമത കോൺഗ്രസ് (എ) ഗ്രൂപ്പുകാരനായ അന്നത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി കെ. മുഹമ്മദാലിയോട് പരാജയപ്പെട്ടു.


1982,1987,1991,2001 വർഷങ്ങളിൽ കുന്നത്ത്നാട്ടിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1991-1995 ലെ ഒൻപതാം കേരള നിയമസഭയിൽ കെ. കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 1996-ൽ വീണ്ടും കുന്നത്തുനാട്ടിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എം.പി. വർഗീസിനോട് പരാജയപ്പെട്ടു. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മുകാരനായ എം.പി. വർഗീസിനെ തോൽപ്പിച്ച് വീണ്ടും കുന്നത്തുനാട്ടിൽ നിന്ന് നിയമസഭാംഗമായി.
ഐ.എൻ.ടി.യു.സിയുടെ സംസ്ഥാന നിർവാഹക സമിതിയിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. കെ.പി.സി.സിയുടെ സംസ്ഥാന നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായി പ്രവർത്തിക്കുന്ന മുസ്തഫ കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മുതൽ തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന ഗവർണറുടെ വസതിയായ രാജ്ഭവൻ വരെയുള്ള 1572 കിലോമീറ്റർ ദൂരമുള്ള കാൽനട ജാഥയായ കോൺഗ്രസിൻ്റെ രാജ്ഭവൻ മാർച്ചിൻ്റെ ക്യാപ്റ്റനായിരുന്നു.


ടി എച്ച് വഹിച്ച പ്രധാന പദവികൾ
1957-1960 യൂത്ത് കോൺഗ്രസ് വാഴക്കുളം മണ്ഡലം പ്രസിഡൻറ്
1962-1964 യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് കമ്മറ്റി പ്രസിഡൻറ്
1962-1965 യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി
1964-1968 പ്രസിഡൻറ് പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി
1966-1968 ജനറൽ സെക്രട്ടറി എറണാകുളം ഡി.സി.സി.
1968-1978 എറണാകുളം ഡി.സി.സി. പ്രസിഡൻറ്
1978-1983 കെ.പി.സി.സി. ജനറൽ സെക്രട്ടറി
1983-1997 കെ.പി.സി.സി. വൈസ് പ്രസിഡൻറ്
1982-1986 വൈസ് ചെയർമാൻ കേരള ഖാദി വ്യവസായ ബോർഡ്
1977,1982,1987,1991,2001 നിയമസഭാംഗം കുന്നത്ത്നാട് , ആലുവ (1977)
1982,1984 കോൺഗ്രസ് നിയമസഭ കക്ഷി ഉപനേതാവ്
1991-1995 സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി
മറ്റ് പദവികൾ
പെരുമ്പാവൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ സ്ഥാപകാംഗം
ഡയറക്ടർ, എറണാകുളം ജില്ലാ സഹകരണ ബാങ്ക്, പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക്
മെമ്പർ, കുന്നത്ത്നാട് താലൂക്ക് സർക്കിൾ സഹകരണ ബാങ്ക്
മുൻ ഡയറക്ടർ കൊച്ചി ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ്. (സിയാൽ) നെടുമ്പാശേരി
ഡയറക്ടർ, കേരള റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ, ആലുവ, കുന്നത്ത്നാട് താലൂക്ക് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി
ഐ.എൻ.ടി.യു.സിയുടെ 22 ൽ പരം തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിത്വ പദവി
1965 മുതൽ പെരുമ്പാവൂർ മുസ്ലീം ജമായത്ത് പ്രസിഡൻറ്

