

ബാംഗ്ലൂർ: സാമൂഹിക മാധ്യമങ്ങളിലൂടെ പെൺവാണിഭം നടത്തി വന്ന തുർക്കിഷ് വനിത ഉൾപ്പെടെയുള്ള എട്ടു പേരെ ബാംഗ്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
പെൺവാണിഭ റാക്കറ്റിലെ മുഖ്യ കണ്ണി ഒരു തുർക്കിഷ് വനിതയാണ്. ഇവർ ബാംഗ്ലൂർ സ്വദേശിയായ വ്യവസായിയെ വിവാഹം ചെയ്ത് 15 വർഷങ്ങളോളമായി ഇന്ത്യയിൽ എത്തിയിട്ട്. ഇവരുടെ ഭർത്താവ് പത്തുവർഷം മുമ്പ് മരിച്ചു. ഇതിനുശേഷമാണ് ഇവർ പെൺവാണിഭത്തിലേർപ്പെട്ടു തുടങ്ങിയതെന്നാണ് പോലീസ് നിഗമനം. പെൺവാണിഭത്തിനായി ഇവർ ടെലഗ്രാം,വാട്സ്ആപ്പ് എന്നിവയിലൂടെ ബാംഗ്ലൂർ ഡേറ്റിംഗ് ക്ലബ് എന്ന പേരിൽ ഒരു ഗ്രൂപ്പ് ആരംഭിച്ചിരുന്നു.


ബൈയപ്പനഹള്ളി പോലീസും അൾസൂർ പോലീസും രഹസ്യ വിവരം ലഭിച്ചതിന്റെ പേരിൽ നടത്തിയ അന്വേഷണത്തിലാണ് ഈ സംഘത്തെ പിടികൂടിയത്.
ഇടപാടുകാരനാണെന്ന് സംഘത്തെ തെറ്റിദ്ധരിപ്പിച്ച് ഡെളൂരിലെ ഒരു ഹോട്ടലിൽ എത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തുർക്കി സ്വദേശി ബിയൊയ്നിസ് സ്വാമി ഗൗഡ (40), നന്ദിനി ലേ ഔട്ട് സ്വദേശി ജെ. അക്ഷയ് (32), പരപ്പന അഗ്രഹാര സ്വദേശി ഗോവിന്ദരാജ് (34 ), ലഗേരെ സ്വദേശി വൈശാഖ് വി. ചറ്റലൂർ (22 ), മഹാലക്ഷ്മി ലേഔട്ട് സ്വദേശി കെ.പ്രകാശ് (32),ഒഡീഷ സ്വദേശികളായ മനോജ് ദാസ് (23),പ്രമോദ് കുമാർ (31), പീനിയ സ്വദേശി ജിധേന്ദ്ര സാഹു (43) എന്നിവരാണ് അറസ്റ്റിലായത്.

