ആലുവയിൽ വീണ്ടും കഞ്ചാവ് വേട്ട; പത്ത് കിലോയോളം കഞ്ചാവുമായി രണ്ട് ആസാം സ്വദേശികൾ പിടിയിലായി




ആസാമിൽ നിന്നും കൊണ്ടു വന്ന പത്ത് കിലോയോളം കഞ്ചാവുമായി രണ്ട് ആസാം സ്വദേശികൾ ആലുവയിൽ പോലീസ് പിടിയിൽ .ആസാം മുരുഗാവ് ജില്ലയിൽ ഗോലാഘട്ടിൽ രഹാനുദ്ദീൻ (20), ഒമർ ഫാറൂഖ് (32) എന്നിവരെയാണ് പോലീസ് പിടികൂടിയത്. 5 ന് രാത്രി ട്രയിനിൽ കഞ്ചാവുമായി വന്ന ഇവർ റയിൽവെ സ്റ്റേഷനിൽ നിന്നും ടാക്സി കാർ വിളിച്ച് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കാർ പിന്തുടരകയും കുട്ടമ ശേരി ഭാഗത്ത് വച്ച് ഇവരെ പിടികൂടുകയും ചെയ്തു. ഓരോ കിലോ വീതം പ്രത്യേകമായി പൊതിഞ്ഞ് ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പെരുമ്പാവൂരിലെത്തിച്ച് വിൽപ്പനയായിരുന്നു ലക്ഷം. ഇവർ നേരത്തെ പെരുമ്പാവൂരിൽ ജോലി ചെയ്തിരുന്നവരാണ്. ഡി.വൈ.എസ്.പി പി.കെ ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് എസ്.ഐമാരായ ജി. അനൂപ്, എസ്.എസ്.ശ്രീലാൽ, ലിജിമോൾ സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ , കെ.എം മനോജ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.