

എറണാകുളം റൂറൽ ജില്ലാ പോലീസ് സ്പോർട്സ് മീറ്റിൽ മൂവാറ്റുപുഴ സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കളമശ്ശേരിയിലെ ഡിഎച്ച് ക്യു രണ്ടാം സ്ഥാനവും, പെരുമ്പാവൂർ സബ് ഡിവിഷൻ മൂന്നാം സ്ഥാനവും നേടി. ഫെബിൻ ജോസഫ്, ബിയ ബേബി, അജയനാരായണൻ, പ്രദീക്ഷ എന്നീ ഉദ്യോഗസ്ഥരാണ് മികച്ച പ്രകടനത്തിനുള്ള കപ്പ് സ്വന്തമാക്കിയത്.


ആലുവ യു സി കോളേജിൽ നടന്ന ചടങ്ങിൽ വെച്ച് ജില്ലാ പോലീസ് മേധാവി എം.ഹേമലത വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു.
മലയാറ്റൂർ ഡി.എഫ്.ഒ പി.കാർത്തിക്, സിയാൽ ഡയറക്ടർ മനു നായർ, അസിസ്റ്റന്റ് കളക്ടർ പാർവതി, സി.ഐ.എസ്.എഫ് കമാൻഡന്റ് നാഗേന്ദ്ര ദേവ് രാരി, കസ്റ്റംസ് ഓഫീസർ റോയി, കെ.എ.പി ഒന്നാം ബറ്റാലിയൻ കമാൻഡന്റ് ജാക്സൺ പീറ്റർ, സിയാൽ ഓപ്പറേഷൻസ് മാനേജർ അബ്രഹാം ജോസഫ്, എൻ.സി.സി ഓഫീസർ കേണൽ വിക്രാന്ത് അധികാരി, ക്രൈംബ്രാഞ്ച് എസ്.പി എം കൃഷ്ണൻ, സിയാൽ സീനിയർ മാനേജർ (സെക്യൂരിറ്റി) രവീന്ദ്രനാഥ്, വിജിലൻസ് ഡി.വൈ.എസ്.പി പി.എം വർഗീസ്, എ.എസ്.പി ഹാർദിക് മീണ, ഡി.വൈ.എസ്.പിമാരായ ജെ.ഉമേഷ് കുമാർ, ഡോ.ആർ ജോസ്, ബിജോയ് ചന്ദ്രൻ, അലക്സ് ബേബി, ടി.ആർ രാജേഷ്, എസ്.ജയകൃഷ്ണൻ, പി.എം ബൈജു, വി.ടി ഷാജൻ, റിട്ടയേർഡ് ഡി.വൈ.എസ്.പി ബാബു കുമാർ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. സ്പോർട്സ് മീറ്റിനോടനുബന്ധിച്ച് കുടുംബാംഗങ്ങൾ പങ്കെടുത്ത കൾച്ചറൽ ഫെസ്റ്റും നടന്നു.





