ENTERTAINTMENT

BIGG BOSS MALAYALAM SEASON 7 ന്റെ വിജയ് ആയി അനുമോൾ കിരീടം ചൂടി

BIGG BOSS MALAYALAM SEASON 7 ന്റെ വിജയ് ആയി അനുമോൾ കിരീടം ചൂടി. രണ്ട് അഭിപ്രായങ്ങളാണ് പ്രേഷകരിൽ നിന്നും വരുന്നത്. ശക്തമായ PR ഉണ്ടായിരുന്ന ഒരു മത്സരാർത്ഥിയായിരുന്നു അനുമോൾ. സീസണിന്റെ പകുതി മുതൽ തന്നെ അനുമോളുടെ PR WORK സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. അതിനെ അനുകൂലിച്ചും എതിർത്തും നിരവധി ആളുകളാണ് മുന്നോട്ട് വന്നത്. അതിൽ മുൻ സീസണുകളിലെ മത്സരാർത്ഥികളും ഉണ്ടായിരുന്നു. ശക്തരായ അഞ്ചുപേരാണ് ഈ പ്രാവിശ്യം FINAL FIVE ൽ വന്നിരുന്നത്. സീസൺ വിൻ ചെയ്യേണ്ടിയിരുന്നത് രണ്ടാം സ്ഥാനക്കാരനായ അനീഷ് ആണെന്നാണ് ഒരു വിഭാ​ഗം ആളുകളുടെ അഭിപ്രായം.

PR WORK ഉണ്ടായിരുന്ന മത്സരാർത്ഥികളിൽ ഒരാൾ മാത്രമാണ് അനുമോൾ. എന്നിട്ടും മറ്റു മത്സരാർത്ഥികൾക്ക് ഇല്ലാത്ത സൈബർ അറ്റാക്കാണ് അനുമോൾക്ക് ലഭിക്കുന്നത്. PR WORK കൊടുത്തിരുന്ന മത്സരാർത്ഥികൾ തന്നെ ഈ കാര്യം പറഞ്ഞ് അനുമോളെ അകത്തും പുറത്തും ഒരുപ്പോലെ അറ്റാക്ക് ചെയ്തിരുന്നു. എന്നാൽ PR WORK ഉളളതുകൊണ്ട് മാത്രമല്ല അനുമോൾ സീസൺ വിൻ ചെയ്തത്. ശക്തമായ MALE CONTESTANTS ന് ഒപ്പം മത്സരിച്ചുകൊണ്ട് തന്നെയാണ്. ശക്തമായ നിലപാടുകൾ അനുമോളെ പ്രേഷകരിലേക്ക് അടുപ്പിച്ചു. ആദ്യനാളുകളിൽ ​ഗ്രൂപ്പിസത്തിന് എതിരെ സംസാരിച്ചത് വലിയ സപ്പോർട്ടാണ് അനുമോൾക്ക് നേടിക്കൊടുത്തത്.

HINDI BIGG BOSS ൽ നിന്നും വന്ന ജിസേലിന്റെ പിന്നാലെ അവിടുത്തെ ഒട്ടുമിക്ക ആളുകളും കൂടുകയും സപ്പോർട്ട് ചെയ്യുകയ്യും ചെയ്തപ്പോൾ, ഹൗസിൽ നടക്കുന്ന പാഷാലിറ്റിയെ ആദ്യം പ്രേക്ഷകന് മുന്നിൽ തുറന്ന് കാട്ടിയത് അനുമോളായിരുന്നു. ​സഹ മത്സരാർത്ഥികൾ ​ഗ്യാങ് കൂടി BULLY ചെയ്യാൻ തുടങ്ങിയപ്പോഴെല്ലാം പ്രേഷകരാണ് അനുമോളുടെ കൂടെ നിന്നത്. ഈ കാര്യങ്ങളെ എല്ലാം ഒറ്റക്ക് നിന്ന് പൊരുതിയാണ് അനുമോൾ അൻപത് ദിവസത്തോളം BIGG BOSS വീട്ടിൽ നിന്നത്.

പിന്നീട് വന്ന PR ആരോപണങ്ങൾ അനുമോൾക്ക് ഉണ്ടായിരുന്ന സപ്പോർട്ടിൽ മാറ്റം വരുത്തിയെങ്കിലും പ്രേക്ഷകർ പൂർണമായും അനുമോളെ കൈവിട്ടിരുന്നില്ല. അവസാന ആഴ്ചയിൽ പഴയ മത്സരാർത്ഥികൾ വന്ന് അനുമോളെ ടാർ​ഗെറ്റ് ചെയ്തത്, അനുമോൾക്ക് പുറത്ത് വലിയ പിന്തുണ ഉണ്ടാക്കി. അവിടെ അനുമോൾ കിരീടം ഉറപ്പിക്കുകയായിരുന്നു.

അനുമോളെ ഇഷ്ടം ഇല്ലാത്ത ആളുകൾ ഹൗസിൽ നടന്ന ഈ പ്രെധാന സംഭവങ്ങൾ മനപ്പൂർവ്വം മറന്നുക്കൊണ്ട് പഴി മുഴുവൻ PR ന്റെ തലയിൽ വക്കുന്ന സാഹചര്യമാണ് കാണാൻ കഴിയുന്നത്. ജനങ്ങളുടെ ഉളളിൽ ഒരു IMPACT ഉണ്ടാക്കാൻ കഴിയും എന്നത് മാത്രമാണ് PR കൊണ്ട് ഉണ്ടാവുന്ന പ്രയോജനം. വോട്ട് കൊടുത്ത് മത്സരാർത്ഥികളെ വിജയിപ്പിക്കുന്നത് ഇപ്പോഴും ജനങ്ങൾ തന്നെയാണ്.

രണ്ടാം സ്ഥാനം ലഭിച്ച അനീഷും WIN ചെയ്യാൻ അർഹൻ തന്നെ ആയിരുന്നു. ആദ്യ നാളുകളിൽ ഉണ്ടായിരുന്ന ഫയർ അണഞ്ഞുപ്പോയതാണ് അനീഷിന് വിന ആയത്. ഒരു പക്ഷെ ആദ്യ നാളുകളിൽ കണ്ട അനീഷിനെ ആയിരുന്നു അവസാന നാളുകളിൽ കണ്ടിരുന്നതെങ്കിൽ വിജയ് ആയി മാറാൻ അനീഷിന് കഴിയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button