



മഴുവന്നൂർ : വാര്യർ ഫൗണ്ടേഷൻ, കൈവല്യമിത്ര ഫാർമർ പ്രൊഡ്യൂസർ കമ്പനിയുമായി ചേർന്നു നടപ്പിലാക്കുന്ന ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി 50% വരെ വിലക്കുറവിൽ നൽകുന്ന ജൈവവളങ്ങളുടെ രണ്ടാംഘട്ട വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗവും വാരിയർ ഫൗണ്ടേഷൻ രക്ഷാധികാരിയുമായ ജോർജ് ഇടപ്പരത്തി നിർവഹിച്ചു.
വാര്യർ ഫൗണ്ടേഷൻ കൺവീനർ അനിയൻ പി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ കൃഷ്ണകുമാർ കെ എസ്, കൈവില്യ മിത്ര ഫാർമർ പ്രൊഡ്യൂസർ കമ്പനി ഭാരവാഹികളായ ജോബി വള്ളിക്കാട്ടിൽ, പി കെ കുട്ടികൃഷ്ണൻ നായർ, ഏലിയാസ് ജോൺ, അബു അബ്രഹാം, മോഹനൻ നായർ, പ്രകാശ് പി, സുദർശനൻ കെ എസ്, വില്യംസ് കെ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, അടിവളങ്ങൾ എന്നിവയുടെ 25 ടൺ വളങ്ങളാണ് വിതരണം ചെയ്തത്. കർഷകനായ ഓനച്ചൻ വി വി ആദ്യ വളം ഏറ്റുവാങ്ങി.





