CRIME
വേങ്ങൂരിൽ വാക്ക് തർക്കം: മദ്യകുപ്പി കൊണ്ട് മധ്യവയസ്ക്കന് കുത്തേറ്റു.


പെരുമ്പാവൂർ കുറുപ്പംപടി വേങ്ങൂരിൽ യുവാക്കൾ തമ്മിലുള്ള വാക്ക് തർക്കത്തിനിടയിൽ അനുനയിപ്പിക്കാൻശ്രമിച്ച മധ്യവയസ്ക്കനെബിയർകുപ്പി പൊട്ടിച്ചു കുത്തി. വേങ്ങൂർ ചാലപ്പറമ്പിൽ എൽദോസിനാണ് (45) കുത്തേറ്റത്. കുത്തേറ്റ എൽദോസിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവത്തിൽ വേങ്ങൂർ ചൂരത്തോട് സ്വദേശി അനന്ദു, ഇയാളുടെ സുഹൃത്ത് സുജീഷ് എന്നിവർക്കെതിരെ കുറുപ്പംപടി പോലീസ് വധശ്രമത്തിന് കേസ് എടുത്തു. ഇവർ ഒളിവിലാണ് .
ശനിയാഴ്ച വൈകിട്ട് 7 മണിയോടെ വേങ്ങൂർ കനാൽപാലത്തിനടുത്ത് വച്ചായിരുന്നു സംഭവം. പ്രതികൾ ചേർന്ന് സുബിത്ത് എന്നയാളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുമ്പോഴാണ് ഒന്നാംപ്രതി ബിയർ ബോട്ടിൽ പൊട്ടിച്ച് എൽദോസിനെ കുത്തിയത്.
കുറുപ്പംപടി പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.